ഓൺലൈൻ തട്ടിപ്പിലൂടെ ഒരുകോടി 13 ലക്ഷം രൂപ അപഹരിച്ച കേസിലെ പ്രതി അറസ്റ്റിൽ.


ഓൺലൈൻ തട്ടിപ്പിലൂടെ ഒരുകോടി 13 ലക്ഷം രൂപ അപഹരിച്ച  കേസിലെ പ്രതി അറസ്റ്റിൽ.
 
ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിലേക്ക്  രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വന്നിരുന്ന  കേസിൽ മെർലിൻ ജേക്കബ് എന്ന വ്യാജ പേരിൽ വിദേശരാജ്യമായ കമ്പോഡിയയിൽ നിന്നും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ടെലെഗ്രാമിലും പ്രൊഫൈൽ ഉണ്ടാക്കി  കുറിച്ചി സ്വദേശിയുമായി  സൗഹൃദം സ്ഥാപിച്ച് അതുവഴി മറ്റു പ്രതികളുടെ സഹായത്തോടെയും നിർദ്ദേശത്തോടെയും  ഓൺലൈൻ ട്രേഡിങ്ങിലേക്ക് ക്ഷണിച്ച്  പ്രതിയും കൂട്ടാളികളും ചേർന്ന്


 തയ്യാറാക്കിയ ടെലഗ്രാം അക്കൗണ്ടിൽ പരാതിക്കാരനെ  ട്രേഡിംഗിന് വേണ്ടി രജിസ്റ്റർ ചെയ്യിച്ച് തുടർന്ന് പരാതിക്കാരന്റെയും  മറ്റും ബാങ്ക് അക്കൗണ്ട് മുഖാന്തിരം 2025 ലെ വിവിധ കാലയളവുകളിൽ 11314369/-( ഒരുകോടി പതിമൂന്ന് ലക്ഷത്തി പതിനാലായിരത്തി മുന്നൂറ്റി അറുപത്തി ഒൻപത് രൂപ ) ഒന്നാം പ്രതിയുടെയും മറ്റു പ്രതികളുടെയും വിവിധ അക്കൗണ്ടുകൾ മുഖാന്തിരം വാങ്ങിയെടുത്ത ശേഷം പറഞ്ഞ് വിശ്വസിപ്പിച്ച പ്രകാരം ട്രേഡിങ് നടത്താതെയും വാങ്ങിയെടുത്ത


 പണം തിരികെ കൊടുക്കാതെയും പണം അപഹരിച്ച കേസിൽ ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ നൂറനാട് വില്ലേജിൽ പാറ്റൂർ പി ഓയിൽ പുലിമേൽ ഭാഗത്ത് അനീഷ് ഭവൻ വീട്ടിൽ അനിരുദ്ധൻ മകൻ 25 വയസ്സുള്ള അഖിൽ എ എന്നയാളെ 06.02.2026 തിയതി  ചിങ്ങവനം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രദീപ് എസ്സിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിട്ടുള്ളതും  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുള്ളതുമാണ്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments