ജില്ലാ തല സ്പോർട്സ് 2025-26
രാമപുരവും കൊല്ലപ്പിള്ളിയും ജേതാക്കൾ
മൈ ഭരത് കോട്ടയത്തിൻ്റെ സഹകരണത്തോട് കൂടി കരൂർ റൂറൽ ഡെവലപ്മെൻ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രാമപുരം പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ ജില്ലാ തല സ്പോർട്സ് 2025 - 26 ൽ നടത്തിയ വിവിധ മത്സരങ്ങളിൽ ഫുട്ബോളിൽ രാമപുരം F C യും വോളിബോളിൽ കൊല്ലപ്പള്ളി സിക്സ്സ് ജേതാക്കളായി . അത്‌ലറ്റിക്സ് 100 മീറ്ററിൽ സഞ്ജുവും ഷട്ടിൽ ബാഡ്മിൻ്റൺ വനിതാ വിഭാഗത്തിൽ കല്യാണി അനൂപും ജേതാക്കളായി.
വിജയികൾക്കുള്ള സമ്മാനങ്ങൾ പാലാ ഡി വൈ എസ് പി K സദൻ വിതരണം ചെയ്തു. മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ സച്ചിൻ H അധ്യക്ഷത വഹിച്ചു. ടോമി ജേക്കബ് , ജോൺസൺ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കരൂർ റൂറൽ ഡെവലപ്മെൻ്റ് സൊസൈറ്റി പ്രസിഡൻ്റ് സദാശിവൻ സി ജി സ്വാഗതവും സെക്രട്ടറി സുരേഷ് കെ കൃതജ്ഞതയും രേഖപ്പെടുത്തി.



0 Comments