ക്ഷീര കർഷക സംഗമം 21 ന് കൊല്ലപ്പള്ളിയിൽ
ക്ഷീരോല്പാദക സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ 21 ന് രാവിലെ 10.30 ന് കൊല്ലപ്പള്ളി രാജീവ് ഗാന്ധി കോപ്ലക്സിൽ ക്ഷീര കർഷക ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കും.
ക്ഷീര കർഷകരുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും അധികൃതരെ അറിയിക്കുന്നതിനും ക്ഷീര കർഷകർക്കുള്ള പദ്ധതികളും ആനുകൂല്യങ്ങളും എന്തൊക്കെയെന്ന് മനസിലാക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘം പ്രസിഡൻ്റ് ബേബി സ്കറിയ അറിയിച്ചു.
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പ്ലാക്കൂട്ടത്തിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം മാണി സി.കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് ലാലി സണ്ണി ആമുഖ പ്രഭാഷണവും ബ്ലോക്ക് മെമ്പർ ജോസ് പ്ലാശനാൽ മുഖ്യപ്രഭാഷണവും നടത്തും.
പഞ്ചായത്ത് മെമ്പർമാരായ ആർ.ജ്യോതിലക്ഷ്മി,സ്നേഹ തോമസ്, തങ്കച്ചൻകുന്നുംപുറം, ഉഷ രാജു, സംഘം പ്രസിഡൻ്റ് ബേബി സ്കറിയ, സെക്രട്ടറി അനു കൃഷ്ണരാജ് , സോണി ഈറ്റക്കൽ തുടങ്ങിയവർ പ്രസംഗിക്കും.




0 Comments