കുട്ടിയുടെ മാല മോഷ്ട്‌ടിച്ച് വിഴുങ്ങിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്.
വയറിളക്കി മാല വീണ്ടെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്ന യുവതി മെഡിക്കൽ കോളേജിലെ ശൗചാലയത്തിൽവെച്ച് പുറത്തുവന്ന മാല ക്ലോസറ്റിലിട്ട് ഒഴുക്കിക്കളഞ്ഞതായി പോലീസ്. ഇതോടെ തൊണ്ടിമുതൽ വീണ്ടെടുക്കാനാവാതെ നിലമ്പൂർ പോലീസ് പ്രതിയെ സ്റ്റേഷനിലേക്ക് തിരിച്ചുകൊണ്ടുവന്നതിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
ശനിയാഴ്ച അർധരാത്രിയോടെ ആശുപത്രിയിലെ ശുചിമുറിയിൽ വിസർജ്യത്തിലൂടെ മാല പുറത്തുവന്നു. കാവൽ നിന്ന 2 വനിതാ സിപിഒമാർക്കു നേരെ വിസർജ്യമെറിയുമെന്നു ഭീഷണിപ്പെടുത്തി അകറ്റിയ ശേഷം സ്വർണമാലയും ഡയപ്പറുമടക്കം സമീന ക്ലോസറ്റിലിട്ടു ഫ്‌ലഷ് ചെയ്തുകളയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
മാല വിസർജ്യത്തിലുണ്ടെന്നു മനസ്സിലാക്കിയാണു തെളിവു നശിപ്പിക്കാനായി ഇങ്ങനെ ചെയ്തതത്. തുടർന്ന്, സമീനയുടെ എക്‌സ്‌റേ എടുത്തപ്പോൾ വയറിനകത്തു ലോഹസാധനങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തൊണ്ടിമുതൽ കിട്ടാനുള്ള എല്ലാ സാധ്യതകളും നഷ്‌ടപ്പെട്ടിരിക്കുക യാണ്. തെളിവു നശിപ്പിച്ചതിനുള്ള വകുപ്പുകൂടി യുവതിക്കെതിരെയുള്ള കേസിൽ ചേർത്തിട്ടുണ്ട്.




0 Comments