സർക്കാരിൻ്റെ നേട്ടങ്ങൾ വിശദികരിച്ച് പാലാ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് വികസന സദസുകൾക്ക് 21 തുടക്കം
വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃക തീർത്ത എൽഡിഎഫ് സർക്കാരിൻ്റെ വികസന നേട്ടങ്ങൾ വിശദീകരിച്ചും ഭാവി വികസനത്തിന് ജനാഭിമുഖ്യ നിലപാടുകൾ തേടിയും
എൽഡിഎഫ് വികസന സദസുകൾക്ക് 21ന് പാലാ നിയോജക മണ്ഡലത്തിൽ തുടക്കമാകും.
മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും 24നകം വികസന സദസുകൾ പൂർത്തിയാക്കും. എൽഡിഎഫ് സംസ്ഥാന നേതാക്കൾ ഉദ്ഘാടകരാകുന്ന സദസുകൾ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകുംവിധമാണ് സംഘടിപ്പിക്കുക.
21ന് വൈകിട്ട് നാലിന് കരൂർ, അഞ്ചിന് മുത്തോലി, ആറിന് കൊഴുവനാൽ എന്നിവിടങ്ങളിൽ നടത്തുന്ന വികസന സദസുകൾ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി നയിക്കും.
22ന് നാലിന് തലനാട്, അഞ്ചിന് മൂന്നിലവ്, ആറിന് മേലുകാവ്.
23ന് എലിക്കുളം, മീനച്ചിൽ, തലപ്പുലം. 24ന് ഭരണങ്ങാനം (പ്രവിത്താനം), കടനാട് (കൊല്ലപ്പള്ളി), രാമപുരം എന്നിവിടങ്ങളിൽ വികസന സദസ് സംഘടിപ്പിക്കും.
വികസന സദസിൻ്റെ സംഘാടനത്തിനും പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി എല്ലാ പഞ്ചായത്തുകളിലും വിപുലമായ സംഘാടക സമിതികൾ രൂപീകരിക്കുമെന്ന് എൽഡിഎഫ് മണ്ഡലം കമ്മിറ്റി അറിയിച്ചു.




0 Comments