ഡി.സി.എൽ - പി.റ്റി തോമസ് പൈനാൽ സ്മാരക പ്രഭാഷണം ഫെബ്രുവരി 27 ന്



ഡി.സി.എൽ - പി.റ്റി  തോമസ് പൈനാൽ സ്മാരക പ്രഭാഷണം  ഫെബ്രുവരി 27 ന്       

  ഡി .സി.എൽ തൊടുപുഴ പ്രവിശ്യയുടെ ആഭിമുഖ്യത്തിലുള്ള നാലാമത് പി.റ്റി തോമസ് പൈനാൽ സ്മാരക പ്രഭാഷണം ഫെബ്രുവരി 27 വെള്ളിയാഴ്ച നടക്കും . ഉച്ച കഴിഞ്ഞ് 1.30 ന് കൂത്താട്ടുകുളം ഇൻഫൻ്റ് ജീസസ് ഇ.എം. എച്ച് എസിൽ ചേരുന്ന യോഗം പാലക്കുഴ ഗ്രാമപഞ്ചായത്തംഗം കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്യും .


 സമൂഹമാധ്യമങ്ങളുടെ ഉപയോഗവും വിദ്യാർഥികളുടെ കുടുംബ ബന്ധങ്ങളും എന്ന വിഷയത്തിൽ ഡി സി. എൽ ദേശീയ ഡയറക്ടർ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സി.എം.ഐ സ്മാരക പ്രഭാഷണം നടത്തും . സ്കൂൾ ലോക്കൽ മാനേജർ മദർ സുപ്പീരിയർ സിസ്റ്റർ റ്റീന ഏറൻകേരിൽ അധ്യക്ഷയായിരിക്കും . പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് . ജെ. കല്ലറങ്ങാട്ട് , പി റ്റി.എ പ്രസിഡൻറ് ബൈജു ജെയിംസ് , വിൻസൺ മാത്യു , ഡി. സി. എൽ മേഖലാ ജനറൽ സെക്രട്ടറി ശാന്തിനി .ആർ , ഡയറക്ടർമാരായ സിസ്റ്റർ ആൻസി ജോസ് , റിജോ ജോസഫ് എന്നിവർ പ്രസംഗിക്കും .







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments