നഗരങ്ങളിൽ മാത്രം വികസനം ഒതുങ്ങരുത് ഗ്രാമങ്ങളിലേക്കും വരണം . മാണി.സി. കാപ്പൻ എം.എൽ.എ.


നഗരങ്ങളിൽ മാത്രം വികസനം ഒതുങ്ങരുത് ഗ്രാമങ്ങളിലേക്കും വരണം . മാണി.സി. കാപ്പൻ  എം.എൽ.എ.

 നഗരപ്രദേശങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും വികസനമെത്തണമെന്ന് മാണി.സി. കാപ്പൻ എം.എൽ.എ. പറഞ്ഞു. പാലാ നിയോജക മണ്ഡലത്തിന്റെ ഭാഗമായ എലിക്കുളം പഞ്ചായത്തിലെ രണ്ടാംമൈൽ - ഏഴിക്കുന്ന് റോഡിന്റെ പുനർ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം.എൽ.എ. റോഡ് ഇല്ലാതിരുന്ന ഏഴാംമൈൽ - പുൽത്തകിടി ഭാഗത്തേക്കുള്ള റോഡ് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു എം.എൽ.എ.യുടെ പ്രസംഗം.


 റോഡില്ലാത്തവർക്ക് റോഡും , റോഡിന്റെ പുനരുദ്ധാരണവും ആണ് പ്രധാന ലക്ഷ്യമെന്ന് എം.എൽ.എ. പറഞ്ഞു. വാർഡുമെമ്പർ സുജാത ദേവി അധ്യക്ഷത വഹിച്ചു. എലിക്കുളംപഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ്,വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് സ്ഥിരം സമിതി അധ്യക്ഷൻ ജോഷി..കെ.ആന്റണി,പഞ്ചായത്തംഗങ്ങളായ വി.ഐ.അബ്ദുൽ കരിം, ജിഷ്ണു . എസ്.നായർ , വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജെയിംസ് ജീരകത്ത് ,അനസ് മുഹമ്മദ് ഇലവനാൽ, തോമാച്ചൻ പാലക്കുടിയിൽ, കെ.എം. ചാക്കോ എന്നിവർ സംസാരിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments