പാലാ മരിയസദനത്തിന് പൊതിച്ചോർ ദാനം ചെയ്തുകൊണ്ട് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ അധ്യയന വർഷ സമാപനം ശ്രദ്ധേയമാക്കി.



പാലാ മരിയസദനത്തിന് പൊതിച്ചോർ ദാനം ചെയ്തുകൊണ്ട്  വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ അധ്യയന വർഷ സമാപനം ശ്രദ്ധേയമാക്കി.

  വെള്ളികുളം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഈ അധ്യയന വർഷം സമാപിച്ചത് കാരുണ്യ പ്രവർത്തനത്തോടുകൂടിയാണ് .പാലാ മരിയസദനത്തിലെ അന്തേവാസികൾക്ക്  വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പൊതിച്ചോറ് നൽകിക്കൊണ്ട് സ്കൂൾ വർഷാവസാനം വേറിട്ടതാക്കി. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ കാരുണ്യ പ്രവർത്തനവും നടത്തിവരുന്നു. പാലാ മരിയ സദനത്തിലെ അന്തേവാസികൾക്കായി 600 ലധികം പൊതിച്ചോർ നല്കികൊണ്ടാണ് വെള്ളികുളം സ്കൂളിലെ കുട്ടികൾ മാതൃകയായത്.



 അനാഥമന്ദിര സന്ദർശനം, പൊതിച്ചോർ വിതരണം,ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടങ്ങിയ വ്യത്യസ്തമായ കാരുണ്യ പ്രവർത്തനങ്ങൾ കുട്ടികൾ നടത്തുന്നു. ".രണ്ടു ഉടുപ്പുള്ളവൻ ഒന്നുമില്ലാത്തവന് കൊടുക്കട്ടെ. ഭക്ഷണമുള്ളവനും അങ്ങനെ ചെയ്യുന്നു*. " (ലൂക്കാ 3:11).എന്ന വചനം അനർത്ഥമാക്കിക്കൊണ്ട് നോമ്പുകാല ചൈതന്യത്തിൽ കുട്ടികൾ സമാഹരിച്ച പൊതിച്ചോർ വ്യത്യസ്തമായ അനുഭവമായി മാറി.വെള്ളികുളം ഇടവകയും സ്കൂൾ കുട്ടികളും ചേർന്ന് സമാഹരിച്ച പൊതിച്ചോർ സ്കൂൾ മാനേജർ  ഫാ. സ്കറിയ വേകത്താനം  റെഡ് ക്രോസ് ടീമംഗങ്ങളെ ഏൽപ്പിച്ചുകൊണ്ട് അന്നദാനം വിതരണോദ്ഘാടനം ചെയ്തു.


ഇതോടൊപ്പം പാലാ മരിയസദനത്തിൽ സ്കൂൾ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ സോജൻ ജോർജ്, എൽസി സെബാസ്റ്റ്യൻ കല്ലാറ്റുപറമ്പിൽ , പ്രിയ എസ്  , ലിൻസി മാത്യു നീറനാനിയിൽ, മാർട്ടിൻ പി ജോസഫ് പ്ലാത്തോട്ടം, ജോമി ആൻ്റണി കടപ്ളാക്കൽ,സിസ്റ്റർ ലിറ്റിൽ ഫ്ലവർ ചെരുവൻ പറമ്പിൽ എസ്. എച്ച്.നീതു മാത്യൂസ്, ഷീന ജോൺ, തേജസ് തോമസ്, ഷൈനി ചാക്കോ, ആൽഫി ബാബു, ഹണി സോജി , ബീന ജോൺ , ജീന മരിയ, അനു ജോർജ്ജ്,  ജിൻസി തോമസ്, സിനിമോൾ ജിജി, അനു എസ് ഐക്കര , അനു ജോർജ്, ബിന്ദു ജോസഫ് , സിനു സാറാ ഡാനിയൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments