പോക്സോ കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പൈനാവ് അതിവേഗ കോടതി.
ജോലി വാഗ്ദാനം ചെയ്ത് തിരുപ്പൂരിലേക്ക് വിളിച്ചുവരുത്തി 16 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു. തിരുപ്പൂര്‍ സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് (25) പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം.
ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് തിരുപ്പൂരിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് തിയറ്ററിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു പിതാവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തുകയും പീഡനവിവരം അറിയുകയും ചെയ്തത്. തുടര്‍ന്നു പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.



0 Comments