ഇടുക്കിയിൽ സർക്കാർ കണ്ടുകെട്ടിയ 48 വാഹനങ്ങൾ ലേലത്തിന്


 
എ​ക്‌​സൈ​സ് ഡി​വി​ഷ​നി​ലെ വി​വി​ധ അ​ബ്കാ​രി, എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​തും സ​ര്‍​ക്കാ​ര്‍ ക​ണ്ടു​കെ​ട്ടി​യ​തു​മാ​യ 48 വാ​ഹ​ന​ങ്ങ​ള്‍ ലേ​ലം ചെ​യ്യും.ഓ​ട്ടോ- 11, ബൈ​ക്ക് – 22, കാ​ര്‍ – 8, സ്‌​കൂ​ട്ട​ര്‍ -6, പി​ക്ക്അ​പ്പ് -1 എ​ന്നീ വാ​ഹ​ന​ങ്ങ​ള്‍ ഇ​ടു​ക്കി എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍ 19ന് ​ലേ​ലം ചെ​യ്തു വി​ല്‍​ക്കും. അ​ന്നേദി​വ​സം പൂ​ര്‍​ത്തി​യാ​യി​ല്ലെങ്കി​ല്‍ തൊ​ട്ട​ടു​ത്ത പ്ര​വൃ​ത്തി ദി​വ​സം ലേ​ലം തു​ട​രും.


 ലേ​ലനി​ബ​ന്ധ​ന​ക​ളും വ്യ​വ​സ്ഥ​ക​ളും ഇ​ടു​ക്കി എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍നി​ന്നു ജി​ല്ല​യി​ലെ എ​ല്ലാ എ​ക്‌​സൈ​സ് ഓ​ഫീ​സു​ക​ളി​ല്‍നി​ന്നും അ​റി​യാം. വാ​ഹ​ന​ങ്ങ​ള്‍ തൊ​ടു​പു​ഴ, ഉ​ടു​മ്പ​ന്‍​ചോ​ല, പീ​രു​മേ​ട്, മ​റ​യൂ​ര്‍, ദേ​വി​കു​ളം, വ​ണ്ടി​പ്പെ​രി​യാ​ര്‍ എ​ന്നീ എ​ക്‌​സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സു​ക​ളി​ലും മൂ​ന്നാ​ര്‍ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്, എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ൻഡ് ആ​ന്‍റി നാർ​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍


 സ്‌​ക്വാ​ഡ് ഇ​ടു​ക്കി, നാ​ര്‍​ക്കോ​ട്ടി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് അ​ടി​മാ​ലി, ഉ​ടു​മ്പ​ന്‍​ചോ​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ള്‍ ഓ​ഫീ​സ് മേ​ധാ​വി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ പ​രി​ശോ​ധി​ക്കാം. വി​വ​ര​ങ്ങ​ള്‍ keralaexcise.gov.in എ​ന്ന ബെ​ബ്‌​സൈ​റ്റി​ല്‍നി​ന്ന് അ​റി​യാം. ഫോ​ണ്‍: 04862 222493. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments