കേരളത്തില്‍ യു.ഡി.എഫ്. ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാല്‍ 70 വയസ്സ് തികഞ്ഞ എല്ലാ യാത്രക്കാര്‍ക്കും കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് 50 ശതമാനം ഇളവ് അനുവദിക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കുമെന്ന് എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എം.എല്‍.എ .പറഞ്ഞു.പല വിദേശരാജ്യങ്ങളിലും, മുതിര്‍ന്ന പൗരന്മാര്‍ക്ക് പരിപൂര്‍ണ്ണമായി യാത്രാസൗജന്യം അനുവദിക്കുന്നുണ്ട്.ഇന്ത്യയില്‍ ഡല്‍ഹി, രാജസ്ഥാന്‍ ,കര്‍ണാടക തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം യാത്ര ഇളവ് ഇപ്പോള്‍ തന്നെ അനുവദിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. പോലെയുള്ള സ്ഥാപനത്തിന് സാമ്പത്തിക പരിമിതികള്‍ ഉണ്ടെങ്കില്‍ തന്നെ മുതിര്‍ന്ന പൗരന്മാരോടുള്ള കടപ്പാട് മനസ്സിലാക്കി ഈ പദ്ധതി നടപ്പിലാക്കുവാന്‍ ശ്രമിക്കുമെന്നും അദേഹം പറഞ്ഞു.
ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍
കേരള സീനിയര്‍ ലീഡേഴ്‌സ് ഫോറം ഏര്‍പ്പെടുത്തിയ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരവും, പ്രശസ്തിപത്രവും 25,000 രൂപ കാഷ് അവാര്‍ഡ്ുംതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നിന്നുംഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.സമ്മാനത്തുക സീനിയര്‍ ലീഡേഴ്‌സ് ഫോറത്തിഇന്റെ വരുംകാലപ്രവര്‍ത്തനത്തിനായി അദേഹം തിരിച്ചു നല്‍കുി.
കേരളം കണ്ട സമര്‍ത്ഥനായ ഭരണാധികാരിയും, പ്രതിപക്ഷ നേതാവുമായിരുന്നു രമേശ് ചെന്നിത്തല എന്ന ഉദ്ഘാടന സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.
കേരളസീനിയര്‍ ലീഡേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിച്ചു.മാക്ട് ചെയര്‍മാനും സംവിധായകനുമായ ജോഷി മാത്യനെ മൊമെന്റോ നല്‍കി ആദരിക്കുകയും, പതിനായിരം രൂപ കാഷ് അവാര്‍ഡ് നല്‍കുകയുംചെയ്തു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ,. ി കെ. സി. ജോസഫ്, അഡ്വ. ജി. രാമന്‍ നായര്‍,സംഘടനാ സെക്രട്ടറി ഡോ. ജോര്‍ജ് ചാക്കച്ചേരി, കവിയൂര്‍ ബാബു, അമ്പിളി എന്‍ നായര്‍, കരുണ്‍ കൃഷ്ണകുമാര്‍ അഡ്വ. വി .ആര്‍. ബി. നായര്‍, ബേബിക്കുട്ടി മേക്കയൂര്‍,വിഷണു ചെമ്മുണ്ടവള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു




0 Comments