ഗ്രാമ സഭയിൽ വിദ്യാർത്ഥികൾക്ക് കായിക ഉപകരണങ്ങൾ സ്വന്തം ചില വിൽ നല്കും മെമ്പറുടെ ഉറപ്പ് എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാർഡിലെ ഗ്രാമസഭയിലാണ് പദ്ധതി പൂർത്തി കരണത്തിന് മുൻപേ മെമ്പറായ ജിഷ്ണു .എസ്. നായരുടെ ഉറപ്പ് വന്നത്.
മധ്യവേനലവധിയിലേക്ക് പ്രവേശിക്കുമ്പോഴേക്കും
വിദ്യാർത്ഥികൾക്ക് കളിക്കോപ്പുകൾ നല്കും .
ഫുട്ബോൾ , വോളിബോൾ, ക്രിക്കറ്റ് ബാറ്റ് , ബോൾ,ക്യാരംസ് ബോർഡ്, ചെസ് ബോർഡ്, പുസ്തകങ്ങൾ ആവശ്യമുള്ളവർക്ക് അത്
ഇവയാണ് നല്കുന്നത്.
അവധിക്കാലത്ത് കുട്ടികൾ വീട്ടിനുള്ളിൽ ഒതുങ്ങി കൂ ടാതെ ഇരിക്കുവാനാണ് മെമ്പറുടെ വാഗ്ധാനം വന്നത്. കുട്ടികൾക്കായി പദ്ധതികളൊന്നും ഇല്ലെങ്കിലും മെമ്പർ സ്വന്തംകൈ ക്കാശ് മുടക്കി ഇവ നല്കും .
ഇളങ്ങുളംധർമ്മശാസ്‌ത ഓഡിറ്റോറിയത്തിൽ നടന്ന ഗ്രാമ സഭ പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഗീത സജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, പഞ്ചായത്തംഗം വി..ഐ..അബ്ദുൽ കരിം, പഞ്ചായത്ത് ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ മുതലായവർ പങ്കെടുത്തു.



0 Comments