പാലാ ഗവൺമെന്റ് ഹോസ്പിറ്റൽ ജംഗ്ഷനിലെ ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിനായി അവിടെ സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റ് കേടുപാടുകൾ തീർത്ത് പുനസ്ഥാപിക്കുന്നതിന് സത്വര നടപടി സ്വീകരിച്ചതായി പാലാ നഗരസഭ ചെയർപേഴ് സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു..

അതുപോലെ പൊൻകുന്നം ഭാഗത്ത് നിന്നും ടൗണിലേക്ക് വാഹനങ്ങൾക്ക് പോകുന്നതിന് റോഡിന്റെ ഒരു വശം ബ്ലോക്ക് ചെയ്തിരിക്കുന്നത് തുറന്നു കൊടുക്കുമെന്നും ദിയ അറിയിച്ചു.. ഈ രണ്ട് പരിഷ്കാരങ്ങളും പരീക്ഷണ അടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്.. 

പൊതുജനങ്ങളുടെയും വാഹന ഉടമകളുടെയും നിരന്തര ആവശ്യം പരിഗണിച്ചാണ് ഇത് നടപ്പിലാക്കി നോക്കുന്നത്.. അപാകതകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും ചെയർ പേഴ്സൺ അഭ്യർത്ഥിച്ചു

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments