വലയില്‍ കുടുങ്ങിയ ദേശാടനപ്പക്ഷിയെ തൊടുപുഴ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ തൊടുപുഴയാറിലായിരുന്നു സംഭവം. പോലീസ് സ്റ്റേഷന് സമീപം പുഴയ്ക്ക് നടുവിലെ തുരുത്തില്‍ കൊക്ക് വിഭാഗത്തില്‍പ്പെട്ട ചായമുണ്ടി എന്ന ദേശാടനപ്പക്ഷി കുടുങ്ങിയത്. തുരുത്തില്‍ ഇര തേടുന്നതിനിടയില്‍ വലയില്‍ കുരുങ്ങുകയായിരുന്നു. സംഭവമറിഞ്ഞ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ പുഴയിലിറങ്ങി പക്ഷിയെ രക്ഷപ്പെടുത്തി തുറന്ന് വിട്ടു. സേനാംഗങ്ങളായ ജയിംസ് പുന്നന്‍, എഫ്.എസ് ഫ്രിജിന്‍, സണ്ണി ജോസഫ്, ടി.കെ മുസ്തഫ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.




0 Comments