ദേശീയ പണി മുടക്ക് സംയുക്ത ട്രെഡ് യൂണിയൻ ജാഥ.



 ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം പാലാ മണ്ഡലത്തിൽ സംയുക്ത ട്രെഡ് യൂണിയന്റെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ നടത്തി. 

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധം ഉൾപ്പെടെ 13 ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സായുക്ത ട്രെഡ് യൂണിയന്റെ നേതൃത്വത്തിൽ
 നടന്ന ജാഥയുടെ ഉൽഘാടനം പ്രവിത്താനത്തു എ ഐ റ്റി യു സി  സംസ്ഥാനവർക്കിംഗ് കമ്മറ്റി അംഗം ബാബു. കെ ജോർജ് ജാഥ ക്യാപ്റ്റൻ സി ഐ റ്റി യു ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. 


 TR. ശിവദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജാഥാ ക്യാപ്റ്റൻ  കുര്യാക്കോസ് ജോസഫ്, വൈസ് ക്യാപ്റ്റൻ എ ഐ റ്റി യു സി മണ്ഡലം പ്രസിഡന്റ് അഡ്വ. പയസ് രാമപുരം, ജാഥാ മാനേജർ,കെ റ്റി യു സി നിയോജകമണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ, ടോമി മാത്യു, ആനന്ദ് ചെറുവള്ളിൽ    അനു ബാബു തോമസ് എന്നിവർ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളിൽ സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ      ഷാർളിമാത്യു സജേശ് ശശി, ജോയി കുഴിപ്പാല, അനിതാ ലഷ്മി,അഡ്വ:-പി.ആർ. തങ്കച്ചൻ,പി.കെ.ഷാജ കുമാർ, ബി ജ്ജു റ്റി ബി എം റ്റി സജി, ടോമി മൂലയിൽ,റ്റി ആർ. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ജാഥ വൈകിട്ട് പാലായിൽ സമാപിക്കും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments