തയ്യല്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും തയ്യല്‍ തൊഴിലാളികളെ ഇ.എസ്.ഐ. സ്‌കീമില്‍ ഉള്‍പ്പെടുത്തണമെന്നും മിനിമം പെന്‍ഷന്‍ 5000 രൂപായായി വര്‍ദ്ധിപ്പിക്കണമെന്നും പാലായില്‍ നടന്ന കെ.എസ്.ടി.എ. കോട്ടയം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജോസ് കെ. മാണി എം.പി. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് ഒ എം ജോണ്‍ അധ്യക്ഷത വഹിച്ചു. പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പവര്‍ തയ്യല്‍ മെഷീന്റെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എന്‍ ദേവരാജന്‍ മുഖ്യപ്രഭാഷണവും സംസ്ഥാന സെക്രട്ടറി എന്‍. സുരേഷ് കുമാര്‍ സംഘടന വിശദീകരണവും നടത്തി. സംസ്ഥാന വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. മധുസൂദനന്‍ ചികിത്സ ധനസഹായം വിതരണം ചെയ്തു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ ത്രിതല പഞ്ചായത്തില്‍ നിന്നും വിജയിച്ച കെ.എസ്.ടി.എ. അംഗങ്ങളെ മെമെന്റോ നല്‍കി ആദരിച്ചു. ജില്ല ചികിത്സാ ധന സഹായി നിധി ചെയര്‍പേഴ്‌സണ്‍ വിജയം രവി, മുന്‍ ജില്ലാ പ്രസിഡണ്ട് പി എന്‍ പ്രഭാകരന്‍, ജോസ് കെ തോമസ്, പി എസ് ബേബി, സജിമോന്‍ അയ്യപ്പന്‍, ജില്ലാ സെക്രട്ടറി കെ.വി. നിത്യാനന്തറാവു, ജോയിന്റ് സെക്രട്ടറിമാരായ റ്റി.എസ്. സുശീല, ടി ടി സുരേഷ് കുമാര്‍, ജില്ലാ ട്രഷറര്‍ എന്‍ സുകുമാരന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
പുതിയ ഭാരവാഹികളായി ഒ എം ജോണ്‍ മരങ്ങാട്ടുപിള്ളി (ജില്ലാ പ്രസിഡന്റ്), കെ.വി. നിത്യാനന്തറാവു (ജില്ലാ സെക്രട്ടറി), എന്‍. സുകുമാരന്‍ (ജില്ലാ ട്രഷറര്‍), കെ.റ്റി. ജോസഫ്, ഒ.ജി സുരേന്ദ്രന്‍, റ്റി.ഡി. ബാബു (വൈസ് പ്രസിഡന്റുമാര്‍), റ്റി.റ്റി. സുരേഷ് കുമാര്‍, സുമ ശേഖരന്‍, ഗിരിജ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
കെ വി നിത്യാനന്തറാവു സ്വാഗതവും പി.ജെ ത്രേസ്യാമ്മ നന്ദിയും പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments