യുവപ്രതിഭകള്‍ക്ക് ജന്മനാടിന്റെ ആദരം



മറ്റക്കര ജ്ഞാനപ്രകാശിനി വായനശാലയുടെ ആഭിമുഖ്യത്തില്‍ നാട്ടിലെ യുവപ്രതിഭകള്‍ക്ക്് അനുമോദനവും വിജ്ഞാന വികസന സദസ്സും നടത്തി.മറ്റക്കര മണല്‍ ജംഗ്ഷനില്‍ നടന്ന അനുമോദനയോഗവും വിജ്ഞാന സദസ്സും എം ജി യൂണിവേഴ്‌സിറ്റി സ്‌ക്കൂള്‍ ഓഫ് ലെറ്റേഴ്‌സ് പ്രൊഫസര്‍ ഡോക്ടര്‍ അജു കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ ജെ അധ്യക്ഷനായിരുന്നു.വായനശാല സെക്രട്ടറി എന്‍ ഡി ശിവന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് വി റ്റി കുര്യന്‍ നന്ദിയും പറഞ്ഞു.


മികച്ച ഛായാഗ്രഹകനുള്ള സ്റ്റോക്ക് ഹോം സിറ്റി ഇന്റര്‍ നാഷണല്‍ അവാര്‍ഡ് നേടിയ മറ്റക്കര സ്വദേശിയായ നിഖില്‍ എസ് പ്രവീണിനേയും സത്യാനന്തരകാലവും മലയാള നോവലും എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും പി എച്ച് ഡി ബിരുദം നേടിയ മറ്റക്കര സ്വദേശി ഡോക്ടര്‍ എബിന്‍ എം ദേവസ്യയെയുമാണ് ജന്മനാട് ആദരിച്ചത്.പരിപാടിയോടനുബന്ധിച്ച്് വിവിധ മേഖലകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരേയും ആദരിച്ചു.തുടര്‍ന്ന് മറ്റക്കര ഗാനപ്രകാശിനി പാട്ടുക്കൂട്ടത്തിന്റെ ഗാനസന്ധ്യയും നടന്നു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments