ചേലച്ചുവട്-വണ്ണപ്പുറം റൂട്ടില്‍ കെഎസ്ആര്‍ടിസി ഓടിക്കുന്നത് പഴക്കംചെന്ന ബസുകള്‍. ഇതിനാല്‍, ബസുകള്‍ അപകടത്തില്‍പ്പെടുന്നതും വഴിയില്‍ കിടക്കുന്നതും പതിവാകുന്നു. കുത്തനെ ഇറക്കവും കയറ്റവും കൊടുംവളവുമുള്ള റൂട്ടിലൂടെ പഴക്കംചെന്ന ബസുകള്‍ ഓടിക്കുന്നതാണ് അപകടത്തിന് പ്രധാന കാരണമെന്ന് യാത്രക്കാര്‍ പറയുന്നു.
അടുത്തടുത്ത ആഴ്ചകളിലായി രണ്ട് കെഎസ്ആര്‍ടിസി. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടമുണ്ടായി. യാത്രക്കാര്‍ രക്ഷപ്പെട്ടത് ഡ്രൈവര്‍മാരുടെ മുന്‍കരുതലും കഴിവുംകൊണ്ടാണ്. റോഡിന്റെ വശങ്ങളില്‍ വലിയ ഗര്‍ത്തങ്ങളുണ്ട്. നിയന്ത്രണം നഷ്ടപ്പെടുന്ന ബസുകള്‍ ഇവിടേക്ക് വീണാല്‍ വലിയ ദുരന്തത്തിന് നാട് സാക്ഷിയാകേണ്ടിവരും. അടിയന്തരമായി ഈ റൂട്ടില്‍ സുരക്ഷിതമായ പുതിയ ബസുകള്‍ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.



0 Comments