കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു, സംഭവം പുലർച്ചെ

 

കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. പത്താം ബ്ലോക്കിലെ സോമന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്. പുലർച്ചെ വീടിന് പുറത്തേക്കിറങ്ങിയതായിരുന്നു അനീഷ്. ഈ സമയത്ത് പുറത്ത് നിന്നിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. അനീഷിന്റെ നെഞ്ചിലടക്കം ചവിട്ടേറ്റു.


ഉടൻതന്നെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments