മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മകഥ ഒരുങ്ങുന്നു. നടന്‍ മോഹല്‍ലാലുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് പിണറായി വിജയന്‍ ജീവിതാനുഭവങ്ങള്‍ പുസ്തകമാകുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.
എഴുത്തുകാരന്‍ ആകണമെന്ന് തോന്നിയിട്ടുണ്ടോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിശദമായി എഴുതിയിട്ടില്ല, രാഷ്ട്രീയമായ കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ക്കിടയില്‍ അത്തരം കാര്യങ്ങളെ കുറിച്ച് ഒരു ആലോചനയും ഉണ്ടായിട്ടില്ല. എന്നാല്‍ ചിലര്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ ഒന്നും പൂര്‍ണതയില്‍ എത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ വെളിപ്പെടുത്തി.
തിരക്കുകള്‍ക്കിടയില്‍ വായനയ്ക്കുള്ള സമയം കുറഞ്ഞു. നേരത്തെ നന്നായി വായിക്കുമായിരുന്നു. ടോള്‍ സ്‌റ്റോയിയുടെ അന്നാ കരീന മനസിനെ സ്വാധീനിച്ച കഥയാണ്. വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ എന്ന കൃതി ജീവിതത്തെ തന്നെ രൂപപ്പെടുത്തുന്നത്. തകഴിയുടെ കയര്‍ മലയാളത്തില്‍ തന്നെ സ്വാധീനിച്ച പുസ്തകങ്ങളില്‍ ഒന്ന് തകഴിയുടെ കയര്‍ ആണ്. കാലഘട്ടത്തിന്റെ പുസ്തമാണെന്നും പിണറായി പറയുന്നു.



0 Comments