വിദ്യാർത്ഥികൾക്ക് ഇനി പരീക്ഷാകാലം .... കോട്ടയം പാലാ ഏഴാച്ചേരി കാവിൻപുറം ഉമാ മഹേശ്വര ക്ഷേത്രത്തിലെ തൂലികാ പ്രസാദം ഏറ്റുവാങ്ങാൻ വിദ്യാർത്ഥികളുടെ തിരക്കായി ...... തൂലികാ പ്രസാദ കാര്യം "റീൽസു"മായി ..... വീഡിയോ ഈ വാർത്തയോടൊപ്പം


വിദ്യാർത്ഥികൾക്ക് ഇനി പരീക്ഷാകാലം .... കോട്ടയം പാലാ ഏഴാച്ചേരി കാവിൻപുറം ഉമാ മഹേശ്വര ക്ഷേത്രത്തിലെ  തൂലികാ പ്രസാദം ഏറ്റുവാങ്ങാൻ വിദ്യാർത്ഥികളുടെ തിരക്കായി ...... തൂലികാ പ്രസാദ കാര്യം "റീൽസു"മായി ..... വീഡിയോ ഈ വാർത്തയോടൊപ്പം  


പരീക്ഷകളൊക്കെ ജയിപ്പിക്കുന്ന ഒരു മഹാക്ഷേത്രം..... ഇവിടെ വന്ന് ഏത് പരീക്ഷ ജയിക്കണമെന്ന് പ്രാർത്ഥിച്ചാലും അതു നടന്നിരിക്കും.... ആയിരക്കണക്കിനു വിദ്യാർത്ഥികളുടെ നേരനുഭവമാണിത് .....
അത്യപൂർവ്വ അനുഷ്ഠാനങ്ങൾ നിറഞ്ഞ കോട്ടയം പാലാ ഏഴാച്ചേരി കാവിൻ പുറം ക്ഷേത്രത്തിലെ തൂലികാ പ്രസാദം ഏറ്റുവാങ്ങാൻ ദൂരെ ദേശത്തു നിന്നു പോലും ഇപ്പോൾ  വിദ്യാർത്ഥികളെത്തുന്നുണ്ട് . 

ഉമാ മഹേശ്വരന്മാരുടെ പ്രസാദമായി ലഭിക്കുന്ന പേന കൊണ്ട് ഏതു പരീക്ഷ എഴുതിയാലും വിജയം സുനിശ്ചിതമാണെന്നാണ് ഭക്തരായ  വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടേയും വിശ്വാസം , അനുഭവവും ......

സാക്ഷാൽ വാഗ്ദേവതയുടേയും, ജ്ഞാനദേവനായ മഹാഗണപതിയുടെയും അച്ചട്ടായ പ്രത്യക്ഷാനുഭവ സാന്നിധ്യങ്ങളുള്ള മഹാക്ഷേത്രമായ പാലാ ഏഴാച്ചേരി കാവിൻ പുറം ക്ഷേത്രത്തിൽ,
ഉമാ മഹേശ്വരന്മാരുടെ  പീഠത്തിൽ വെച്ച് വിശേഷാൽ പൂജ നടത്തിയ പേനകളാണ് വിദ്യാർത്ഥികൾക്ക് പ്രസാദമായി നൽകുന്നത്. 
കാവിൻ പുറം ക്ഷേത്രത്തിലെ തൂലികാ പൂജയും തൂലികാ പ്രസാദ വിതരണവും സമൂഹ മാധ്യമങ്ങളിൽ റീൽസായും വൈറലാവുകയാണ്. 
ഇതു സംബന്ധിച്ച് റിലീസായ  റീൽസുകളിൽ ഒന്ന് ഇവിടെ കാണാം👇👇👇



ക്ഷേത്രത്തിലെ ഫോൺ - 
97 45 260 444













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments