ശുചിത്വ നഗരമായി പാലായെ മാറ്റേണ്ടതിലേക്കായി പാലാ നഗരസഭയുടെ ഔദ്യോഗിക സ്വച്ഛ് സർവ്വേക്ഷൻ അംബാസിഡറായി സുപ്രസിദ്ധ സിനിമ താരവും പാലാ സ്വദേശിനിയുമായ മിയ ജോർജിനെ തിരഞ്ഞെടുത്തതായി നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു..

 കേന്ദ്ര സർക്കാരിന്റെ 'സ്വച്ഛ് സർവ്വേക്ഷൻ ശുചിത്വ സർവ്വേയുടെ ഭാഗമായി  പാലാ  നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനും പൊതുജനങ്ങളിൽ ശുചിത്വ അവബോധം വളർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് വരും നാളുകളിൽ മിയ നേതൃത്വം നൽകും.

 മാലിന്യ മുക്ത പ്രവർത്തനങ്ങൾ, വിവിധ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്യാമ്പയിനുകൾ എന്നിവയുടെ പ്രവർത്തനങ്ങളിൽ പാലാ നഗരസഭയ്ക്ക് വേണ്ടി ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ മിയ നേതൃത്വം നല്കും.

 പാലായുടെ തനതായ പാരമ്പര്യവും വൃത്തിയും കാത്തുസൂക്ഷിക്കുന്നതിൽ നടി മിയയുടെ സാന്നിധ്യവും താരമൂല്യവും വലിയ കരുത്താകുമെന്നും ശുചിത്വ പാലാ മിയയോട് എന്നും കടപ്പെട്ടിരിക്കുമെന്നും നഗരസഭാ ചെയർപേഴ്ൺ ദിയ ബിനു പുളിക്കകണ്ടംഅറിയിച്ചു......

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments