സാഹിതീസംഖ്യം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ എം.പി. പോള്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യ വിമര്‍ശകന്‍ ആഷാമോനോന്.


സാഹിതീസംഖ്യം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ എം.പി. പോള്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യ വിമര്‍ശകന്‍ ആഷാമോനോന്. 

ശനിയാഴ്ച  (18-07-2026 ) രാവിലെ 9.30ന് കോട്ടയം ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനില്‍ പി. ഇളയിടം പുരസ്‌കാരം സമര്‍പ്പിക്കുകയും എം.പി. പോള്‍ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്യും. 


സാഹിതീസഖ്യം പ്രസിഡന്റ് ഡോ. കുര്യാസ് കുമ്പളക്കുഴി അധ്യക്ഷത വഹിക്കും. ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്്ടര്‍ ഫാ. തോമസ് പുതുശേരി സിഎംഐ  അനുഗ്രഹപ്രഭാഷണം നടത്തും. ആഷാമേനോന്‍ രചിച്ച ശമപൊരുള്‍ എന്ന ഗ്രന്ഥം  കെ.ആര്‍.മീര പ്രകാശനം ചെയ്യും. ഡോ.ജോജി മാടപ്പാട്ട് പുസ്തകം ഏറ്റുവാങ്ങും. വി. ഗീത പുസ്തകം പരിചയപ്പെടുത്തും.  


ആഷാ മേനോനെക്കുറിച്ച് വി. ഗീത രചിച്ച സമഗ്ര പഠനം  വൃശ്ചികപൊരുള്‍ -ആഷാമേനോന്റെ ഭാവാന്തരങ്ങള്‍ എന്ന പുസ്‌കത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍  കെ.ബി. പ്രസന്നകുമാര്‍, ഡോ. തോമസ് സക്‌റിയ, ജെന്നി ആന്‍ഡ്രൂസ്, ഡോ.ജോസ് കെ.മാനുവല്‍, ,പ്രഫ. മെല്‍ബി ജേക്കബ് എന്നിവര്‍ പ്രഭാഷണം നടത്തും.
പരിപാടിക്ക് സാഹിതീസഖ്യം സെക്രട്ടറി പി.രാധാകൃഷ്ണകുറുപ്പ്, വൈസ് പ്രസിഡന്റ് ജോയി നാലുന്നാക്കല്‍, ട്രഷറര്‍ ഗോപന്‍ പാലക്കോട് എന്നിവര്‍ നേതൃത്വം നല്‍കും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments