കരൂർ ശ്രീഭഗവതി ക്ഷേത്രത്തിൽ
സമൂഹപ്പറയും ദേശതാലപ്പൊലിയും
നാളെ ...... ക്ഷേത്രോത്സവ ഭാഗമായി ഇന്നലെ നടന്ന മേവട കാവിലമ്മ വീരനാട്യ സംഘത്തിൻ്റെ വീരനാട്യത്തിലെ ചില ഭാഗങ്ങളുടെ വീഡിയോ ഈ വാർത്തയോടൊപ്പം
പാലാ കരൂർ ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന മഹോത്സവത്തോടനുബന്ധിച്ച് സമൂഹപ്പറയും ദേശതാലപ്പൊലിയും നാളെ രാവിലെ പതിവ് ചടങ്ങുകൾക്കു പുറമെ ഉപദേവന്മാർക്ക് കലശം, ഗജപൂജ, വൈകിട്ട് 4-ന് അമ്പാറ അരുണിന്റെ പ്രമാണിത്വത്തിൽ ചെണ്ടമേളം, 5.15 ന് ദേശപുറപ്പാട്, മുണ്ടുപാലം കവലയിൽ സമൂഹപ്പറ. ദേശതാലപ്പൊലി, ചെമ്പടമേളം, പുലികളി,പൂക്കാവടി എന്നിവയുടെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളത്ത്, 6 ന് ദീപാരാധന, കളംകണ്ട് തൊഴീൽ.
വീഡിയോ ഇവിടെ കാണാം 👇👇👇
കലശദിനമായ 20ന് പുലർച്ചെ 5 മുതൽ അഷ്‌ടദ്രവ്യ മഹാഗണപതി ഹോമം, 7ന് തന്ത്രി താഴമൺമഠം കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ കലശാഭിഷേകം,മറ്റക്കര മനുവിൻ്റെ പ്രമാണത്തിൽ പഞ്ചവാദ്യം, 10ന് സർപ്പപൂജ,11.30 മുതൽ മഹാപ്രസാദഊട്ട്, ഉച്ചയ്ക്ക് 12-ന് കൊച്ചിൻ മൻസൂറിൻ്റെ ഗാനാമ്യതം, വൈകിട്ട് 6ന് ഉളളനാട് ശ്രീധർമ്മസേവാ സമിതിയുടെ തിരുവാതിരകളി, 6.30ന് ഏലൂർ ബിജുവിൻ്റെ സോപാനസംഗീതം തുടർന്ന് ദീപാരാധന,കളംകണ്ട് തൊഴീൽ, പുറം കളത്തിൽ ഗുരുതി.




0 Comments