സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാന കായിക വകുപ്പുമായി സഹകരിച്ചു കൊണ്ട് കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന ഡ്രിൽ ഇൻസ്ട്രക്ടർമാരായ പോലീസ് ഉദ്യോഗസ്ഥർക്കും, സെൽഫ് ഡിഫൻസ് ഉദ്യോഗസ്ഥർക്കും 2026 ഫെബ്രുവരി പത്താം തീയതി കോട്ടയം ജില്ലാ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ഏകദിന സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.
കോട്ടയം ഡി സി ആർ ബി ഡി വൈ എസ് പി & അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഇൻ ചാർജ് ജ്യോതികുമാർ പി പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ബൈജു, കോട്ടയം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഡോക്ടർ ബൈജു വർഗീസ് ഗുരുക്കൾ എന്നിവർ ഉദ്ഘാടന യോഗത്തിൽ ആശംസ അർപ്പിച്ചു.
എസ്പിസി പ്രൊജക്റ്റ് കോട്ടയം ADNO ജയകുമാർ ഡി സ്വാഗതം ആശംസിച്ചു. ടി പരിപാടിയിൽ 80 പോലീസ് സേനാംഗങ്ങൾ പങ്കെടുത്തു. സേനാംഗങ്ങൾക്കായി ബോക്സിംഗ്, കരാട്ടെ, കളരിപ്പയറ്റ്, തായ്‌ക്കൊണ്ടോ തുടങ്ങിയ ഇനങ്ങളിൽ പ്രാവീണ്യം നേടിയ കോട്ടയം ജില്ലയിലെ ഒഫീഷ്യൽസ് പരിശീലനം നൽകി.

.jpeg)



0 Comments