ബൈക്കില്‍ ബസ് വന്നിടിച്ച് അപകടം....ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന പോളിടെക്‌നിക് വിദ്യാര്‍ത്ഥി മരിച്ചു.



 വയനാട്   മീനങ്ങാടിയിൽ വാഹനപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മീനങ്ങാടി തച്ചമ്പത്ത് വീരമണിയുടെ മകന്‍ അഭിഷേക് (19) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 

 മീനങ്ങാടി പോളിടെക്‌നിക് കോളേജിലെ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാ യിരുന്നു അഭിഷേക്. കഴിഞ്ഞ പതിനാലാം തീയതിയാണ് അപകടം ഉണ്ടായത്. മീനങ്ങാടി അമ്പലപ്പടിയില്‍ വെച്ച് അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസ് വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിഷേക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യാണ് മരണം. അഭിഷേകിന്റെ അപകടത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. ജയന്തിയാണ് അഭിഷേകിന്‍റെ അമ്മ. സഹോദരന്‍ അക്ഷയ്. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments