കോട്ടയം നീറിക്കാട് അയ്യൻകോവിക്കൽ മഹാദേവക്ഷേത്രത്തിലെ ഉത്സവ വേദിയിൽ വയലിനിൽ നിന്നുയർന്നു; "യഹൂദിയായിലേ ഒരു ഗ്രാമത്തിൽ ......!!! ക്ഷേത്രോത്സവ വേദിയിൽ ഗംഗമോളുടെ വക ക്രിസ്ത്രീയ ഭക്തി ഗാനം ...... പ്രമുഖ ഫോട്ടോ വീഡിയോഗ്രാഫർ രമേശ് കിടങ്ങൂർ മതമൈത്രിയുടെ ഈ മനോഹര നിമിഷം ക്യാമറയിലാക്കി ...... വീഡിയോ ഈ വാർത്തയോടൊപ്പം




കോട്ടയം നീറിക്കാട് അയ്യൻകോവിക്കൽ മഹാദേവക്ഷേത്രത്തിലെ ഉത്സവ വേദിയിൽ വയലിനിൽ നിന്നുയർന്നു; "യഹൂദിയായിലേ ഒരു ഗ്രാമത്തിൽ ......!!! ക്ഷേത്രോത്സവ വേദിയിൽ ഗംഗമോളുടെ വക ക്രിസ്ത്രീയ ഭക്തി ഗാനം ...... പ്രമുഖ ഫോട്ടോ & വീഡിയോഗ്രാഫർ രമേശ് കിടങ്ങൂർ മതമൈത്രിയുടെ ഈ മനോഹര നിമിഷം ക്യാമറയിലാക്കി ...... വീഡിയോ ഈ വാർത്തയോടൊപ്പം

സുനിൽ പാലാ

ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് അരങ്ങേറിയ ഗംഗ ശശിധരൻ അവതരിപ്പിച്ച ഗംഗ തരംഗം സംഗീതനിശ, അപൂർവമായൊരു മതമൈത്രിയുടെ സാന്നിധ്യമായി മാറുകയായിരുന്നു .

അയ്യൻ കോവിക്കൽ ക്ഷേത്രോത്സവ ദിവസം തന്നെ  സമീപത്തെ നീറിക്കാട് ക്രിസ്തീയ ദേവാലയത്തിലെ പെരുന്നാളും നടന്നുകൊണ്ടിരിക്കുകയായിരുന്നു. ആ വിശേഷദിനത്തിൽ, ചെറുപ്പം കൊണ്ടും കഴിവ് കൊണ്ടും എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഗംഗ ശശിധരൻ വയലിനിലൂടെ തീർത്ത ക്രിസ്തീയ ഭക്തിഗാനം ആബാലവൃദ്ധജനങ്ങൾ ഹൃദയത്തോട് ചേർത്ത് സ്വീകരിക്കുകയായിരുന്നു.


കരഘോഷങ്ങളുടെ തിരമാലയായി ഉയർന്ന സ്നേഹാദരങ്ങൾ, ആ കുഞ്ഞ് കലാകാരിയോടുള്ള ജനങ്ങളുടെ ആദരവുമായി. മതഭേദങ്ങളെ മറികടന്ന് സൗഹൃദം നിറച്ച ആ സംഗീതസന്ധ്യ, ക്ഷേത്രമുറ്റത്ത് മതമൈത്രിയുടെ സ്നേഹഗീതമായി മാറി . വയലിൻ പരിപാടിക്ക് എത്തിയപ്പോഴാണ് ക്ഷേത്രത്തിനടുത്തുള്ള പള്ളിയിൽ പെരുന്നാളും നടക്കുന്ന വിവരം ഉത്സവ കമ്മിറ്റി ഭാരവാഹികൾ ഗംഗ മോളെ അറിയിച്ചത്. ഭാരവാഹികളുടെ അഭ്യർത്ഥന മാനിച്ച് , അധികം പ്രാക്ടീസ് ചെയ്ത പാട്ട് അല്ലെങ്കിലും "യഹൂദിയായിലെ " വയലിനിൽ വായിക്കാൻ ഗംഗമോൾ തയ്യാറാവുകയായിരുന്നു .

കൊച്ചു കലാകാരിയുടെ മുഖഭാവങ്ങളെല്ലാം പകർത്തി രമേശ് കിടങ്ങൂർ ചിത്രീകരിച്ച  വീഡിയോ ഇവിടെ കാണാം 


 ഗംഗ മോളോടൊപ്പം 
തവിൽ : തൃപ്പുണിത്തുറ ശ്രീ കുമാർ,
ഘടം : മഞ്ഞൂർ ഉണ്ണികൃഷ്ണൻ,
ഡ്രം പാഡ് : വിജയകുമാർ വൈക്കം,
കീ ബോർഡ്‌ : ആകാശ് കൃഷ്ണ കുമാരനല്ലൂർ,
എന്നിവരും അകമ്പടി ചേർന്നു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments