പാലായിൽ മീനച്ചിലാറിന് കുറുകെയുള്ള തൂക്കുപാലം പദ്ധതിക്ക് ഇന്ന് വൈകിട്ട് ചേര്‍ന്ന പാലാ നഗരസഭയുടെ അടിയന്തിര കൗണ്‍സില്‍ യോഗം അനുമതി നല്‍കി. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവന്‍ കൂടുതല്‍ വിശദീകരണത്തിന് ഒരുങ്ങിയെങ്കിലും പദ്ധതിക്ക് കൗണ്‍സില്‍ അനുമതി നല്‍കിയതായി പ്രഖ്യാപിച്ചുകൊണ്ട് ചെയര്‍പേഴ്‌സണ്‍ ദിയ ബിനു ഡയസ് വിട്ടിറങ്ങി.

തൂക്കുപാലം പദ്ധതിയെ ഞങ്ങള്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവന്‍ ഇത് നിയമപരമായും സുതാര്യതയോടെയുംകൂടി മാത്രമേ നടത്താന്‍ സാധിക്കൂവെന്ന് ചൂണ്ടിക്കാട്ടി. ഇതിനായി അഞ്ച് ലക്ഷം രൂപയെങ്കിലും വകയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അതേ സമയം അടിയന്തിര കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തിട്ട് തങ്ങളുടെ വാദമുഖങ്ങളൊന്നും കേള്‍ക്കാതെ പൊടുന്നനെ ചെയര്‍പേഴ്‌സണ്‍ യോഗം അവസാനിപ്പിച്ച് സഭ വിട്ടിറങ്ങിയത് മോശമായി പോയെന്ന് പ്രതിപക്ഷത്തെ ജോസിന്‍ ബിനോ, ബെറ്റി ഷാജു തുരുത്തേല്‍ തുടങ്ങിയവര്‍ കുറ്റപ്പെടുത്തി. ഇത് അംഗീകരിക്കാനാവില്ല. 

ഇതേ സമയം മഹാനായ കെ.എം.മാണി സാറിന്റെ സ്വപ്ന പദ്ധതിക്ക് പ്രതിപക്ഷം എതിരുനില്‍ക്കരുതെന്ന് ചെയര്‍പേഴ്‌സണ്‍ ദിയ ബിനു, യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പിന്നീട് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments