മൂലമറ്റം സെൻ്റ് ജോസഫ് കോളേജ് എൻ സി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൊല്ലപ്പള്ളി ലയൺസ് ക്ലബ്ബിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടത്തി .
കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോസഫ് ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കോളേജ് മാനേജർ ഫാ. ഡോ. തോമസ് പുതുശ്ശേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി. കൊല്ലപ്പള്ളി ലയൺസ് ക്ലബ് പ്രസിഡൻ്റ് ലോയിറ്റ് ജോസഫ് , അസോസ്സിയേറ്റ് എൻസിസി ഓഫീസർ ലെഫ്റ്റനൻ്റ് ഡോ. അലക്സ് ഇ ആർ , ഡോ. കെലീറ്റ ജോർജ്, മനു കെ എം ,ലയൺസ് ക്ലബ് സെക്രട്ടറി റോയി ഫ്രാൻസിസ് , പ്രഫ. പ്രമോദ് ജോസഫ്, പ്രോഗ്രാം കോർഡിനേറ്റർ കെ സി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
ചേർപ്പുങ്കൽ മാർ സ്ളീവാ മെഡിസിറ്റി ബ്ലഡ് ബാങ്കിൻ്റെ നേതൃത്വത്തിലാണ് മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടന്നത്. ക്യാമ്പിൽ 60 ഓളം വിദ്യാർത്ഥികൾ രക്തം ദാനം നൽകി.
.jpeg)




0 Comments