സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ മേഖല കൺവെൻഷൻ നടത്തി
സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ കേരള യുടെ മേഖലസമ്മേളനം ഇടമറ്റം ഓശാന മൗണ്ടിൽ നടന്നു. ആലപ്പുഴ, എറണാകുളം ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.കെ കെ നീല കണ്ഠകുറുപ്പിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് പി ചന്ദ്രസേനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മോഹൻ ചേന്നംകുളം,എസ് ഹനീഫ റാവുത്തർ, വി ഡി അപ്പുകുട്ടൻ, ഗോപിനാഥപിള്ള, ജോർജ് കുര്യൻ എന്നിവർ പങ്കെടുത്തു.




0 Comments