ലോക ക്യാൻസർ ദിനാചരണം മെഗാ രക്തദാന ക്യാമ്പ് നടത്തി
അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്
അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ലയൺസ് ക്ലബ്ബിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും സഹകരണത്തോടെ ലോക ക്യാൻസർ ദിനാചരണവും മെഗാ രക്തദാന ക്യാമ്പും നടത്തി .
അമ്പതു ശതമാനത്തിലധികം ക്യാൻസർ രോഗികൾക്കും മരുന്നുകൾക്കൊപ്പം അത്യാവശ്യമായി വരുന്ന ഒരു ഘടകമാണ് രക്തം. ഈ പ്രാധാന്യം മനസ്സിലാക്കിയാണ് കോളേജ് എൻ എസ് എസ് യൂണിറ്റും പാലാ ബ്ലഡ് ഫോറവും ഈരാറ്റുപേട്ട ലയൺസ് ക്ലബ്ബും ചേർന്ന് ഈ വർഷത്തെ ക്യാൻസർ ദിനാചരണം മെഗാ രക്തദാന ക്യാമ്പിലൂടെ നടത്തുവാൻ തീരുമാനിച്ചത്.
കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ആർ ശ്രീകല ഉദ്ഘാടനം ചെയ്തു. ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട് അനുഗ്രഹ പ്രഭാഷണവും ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും നടത്തി. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി.
ഈരാറ്റുപേട്ട ലയൺസ് ക്ലബ് പ്രസിഡൻ്റ് അഡ്വ. ജസ്റ്റിൻ ജോസഫ് , പ്രോഗ്രാം കോർഡിനേറ്റർ ബിനോയി സി ജോർജ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, മരിയ ജോസ്, ഡോ. വി ഡി മാമച്ചൻ , ഡോ. കെലീറ്റ ജോർജ് എന്നിവർ പ്രസംഗിച്ചു.
ചേർപ്പുങ്കൽ മാർ സ്ളീവാ മെഡിസിറ്റി ബ്ലഡ് ബാങ്കിൻ്റെയും പാലാ മരിയൻ മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്കിൻ്റെയും നേതൃത്വത്തിലാണ് മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടന്നത്.
ക്യാമ്പിൽ 125 ഓളം വിദ്യാർത്ഥികൾ രക്തം ദാനം നടത്തി. ബ്ലഡ് ബാങ്ക് ഇൻ ചാർജ്മാരായ സിസ്റ്റർ ബിൻസി എഫ് സി സി, മനു കെ എം ,ലയൺസ് ക്ലബ് സെക്രട്ടറി ജയിംസ് ജോസഫ്, വോളന്റീയർ സെക്രട്ടറിമാരായ നിർമ്മൽ പ്രകാശ്, അബിനേഷ് രാജേഷ്, ഏയ്ഞ്ചൽ മരിയ ജോസ്, ജ്വാല അന്ന ജോർജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

.jpeg)




0 Comments