തോമസ് ആൽവ എഡിസണെ വിദ്യാർത്ഥികൾ മാതൃകയാക്കണം മാണി.സി. കാപ്പൻ എം.എൽ.എ.
:വൈദ്യുതി ബൾബ് കണ്ടുപിടിച്ചതോമസ് ആൽവ എഡിസണെ വിദ്യാർത്ഥികൾ മാതൃകയാക്കണമെന്ന് മാണി.സി. കാപ്പൻ എം.എൽ.എ. പറഞ്ഞു.
എലിക്കുളം സെന്റ് മാത്യൂസ് എൽ.പി.സ്കൂളിന്റെ 110 മത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഓരോ തവണയും പരാജയപ്പെടുമ്പോഴും അതിന്റെ ഇരട്ടി വർദ്ധിത വീര്യത്തോടെ പരീക്ഷണം നടത്തിയ എഡിസൺ വിഭ്യാർത്ഥികൾക്ക് ഒരു പ്രചോദനമാണെന്ന് എം..എൽ.എ. പറഞ്ഞു.
സ്കൂൾ മാനേജർ ഫാ..ജെയിംസ് തെക്കും ചേരിക്കുന്നേൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ഡൊമനിക് അയലൂ പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.ജയദ്വീപ് പാറയ്ക്കൽ,എലിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സി. മനോജ്, വി..ഐ.അബ്ദുൽ കരിം, സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയംഗം പി .റ്റി. തോമസ്,അഞ്ജു . പി.ജോർജ് , 34 വർഷക്കാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന മായാ മെർലിൻ,മാസ്റ്റർ ദീപക്ക്, ജിതിൻ ജയിംസ് എന്നിവർ സംസാരിച്ചു.





0 Comments