ഗ്രാമീണ റോഡുകളുടെ വികസനത്തിന് മുൻഗണന. മാണി.സി. കാപ്പൻ എം.എൽ.എ.
പൈക: എലിക്കുളം അമ്പലം പടി - തോക്കനാട്ടുപടി റോഡിന്റെ പാലം വീതികൂട്ടിയുള്ള റോഡിന്റെ പുനരുദ്ധാരണത്തിന്റെ നിർമ്മാണോദ്ഘാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരു ന്നു അദ്ദേഹം..എലിക്കുളം എം.ജി.എം.യു.പി.സ്കൂളിലെത്തുന്നവർക്കും , ഭഗവതി ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്കും , കല്യാണ മണ്ഡപത്തിലെത്തുന്ന വർക്കും ഏറെ പ്രയോജനകരമാവുന്ന ഈ റോഡിന്റെയും , പാലത്തിന്റെ വീതി കൂട്ടിയുള്ള നിർമ്മാണവും ഏവർക്കും ഉപയോഗ പ്രദമാകട്ടെ എന്നുംഎം.എൽ.എ . പറഞ്ഞു.എലിക്കുളം ഭഗവതി ക്ഷേത്രം മാനേജർ റ്റി.എസ്.രഘു അധ്യക്ഷത വഹിച്ചു എലിക്കുളം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് , വാർഡംഗം സി.മനോജ് മഠത്തിൽ, ദേവസ്വം സെക്രട്ടറി കെ.ആർ. രമേഷ് കണ്ണ മുണ്ടയിൽ, എം.രാമചന്ദ്രൻ നായർ കൊടിപ്പറമ്പിൽ , റ്റി.കെ.വിശ്വനാഥൻ നായർ തകിടിയേൽ, ബി..ശശിധരൻ നായർ കണയം പുറത്ത് എന്നിവർ സംസാരിച്ചു.





0 Comments