വനിതാ കോൺഗ്രസ് എം ജനപ്രതിനിധികൾ ക്ക് സ്വീകരണം നൽകി.


വനിതാ കോൺഗ്രസ് എം ജനപ്രതിനിധികൾ ക്ക് സ്വീകരണം നൽകി.

പാലാ നിയോജക  മണ്ഡലം കമ്മറ്റിയുടെ നേത്യത്തിൽ തദ്ദേശ തെരഞ്ഞടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണവും പ്രതിനിധി സമ്മേളനവും നടത്തി.ഇടതുപഷ ജനാധിപത്യ മുന്നണിയുടെ നേത്യത്തിൽ ജോസ്.കെ.മാണി എം.പി നയിക്കുന്ന വികസന സന്ദേശ യാത്ര വിജയിപ്പിക്കുന്നതിനും 500 വനിത പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.


വനിതാ കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡൻറ് ലിസി ബേബി മുളയിങ്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് പ്രൊഫ .ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു.


വനിതാ കോൺഗ്രസ് എം സംസ്ഥാന പ്രസിഡൻ്റ് പെണ്ണമ്മ തോമസ്, സംസ്ഥാനസ്റ്റിയറിംഗ് കമ്മറ്റി അംഗം നിർമ്മല ജിമ്മി, ഉന്നതാധികാര സമിതി അംഗവും കിൻഫ്ര ചെയർമാനുമായ  ബേബി ഉഴുത്തു വാൽ, പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് ടോബിൻ.കെ.അലക്സ്, പാലാ ടൗൺ മണ്ഡലം പ്രസിഡൻ്റ് ബിജു പാലുപ്പടവൻ, സുധ ഷാജി, ബെറ്റി ഷാജു, ബിജി ജോജോ,സിസി ജയിംസ്, തുടങ്ങിയവർ പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments