എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ് ഭരണഘടനയുടെ അന്തഃസത്തയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എം.എല്‍.എ.



എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ് ഭരണഘടനയുടെ അന്തഃസത്തയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എം.എല്‍.എ.

ഭാരതത്തിന്റെ ഭരണഘടന സമഗ്രമായതും സമ്പൂര്‍ണ്ണമായതുമാണെന്നും അതിന്റെ അന്തഃസത്ത വൈവിധ്യമാര്‍ന്നതും എന്തിനേയും ഉള്‍ക്കൊള്ളുന്നതുമാണെന്നും ഭരണഘടന നിര്‍മ്മാണ സമിതിയില്‍ ഇത്തരം ചിന്തകള്‍ നല്‍കുവാന്‍ തക്കവിധത്തിലുള്ള സ്വാതന്ത്ര്യ സമര സേനാനികളായ ആര്‍.വി. തോമസിനെപ്പോലുള്ളവര്‍ ഉണ്ടായിരുന്നെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രസ്താവിച്ചു. 
 

 
താന്‍ വായിച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍ ഏറ്റം മഹത്തരമായത് ഭരണഘടനയാണെന്നും അതിന്റെ ചൈതന്യം മുറുകെപ്പിടിക്കുവാന്‍ ഓരോ ഭാരതീയനും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

ആര്‍.വി. തോമസിന്റെ 71-ാം ചരമവാര്‍ഷികവും അവാര്‍ഡ് സമര്‍പ്പണ ചടങ്ങിനോടുമനുബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അവാര്‍ഡ് നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
 
 
യോഗത്തില്‍ ആര്‍.വി. സ്മാരക സമിതി പ്രസിഡന്റ് ഡോ. സിറിയക് തോമസ് അദ്ധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി പി.ജെ. ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
 
കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ., അവാര്‍ഡ് ജേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., മാണി സി.കാപ്പന്‍ എം.എല്‍.എ., നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം, തോമസ് ആര്‍.വി. ജോസ്, സീന ടോണി ജോസ്, ഡോ. സാബു ഡി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments