ചങ്ങനാശ്ശേരി – വേളാങ്കണ്ണി കെഎസ്ആര്‍ടിസി ഇനി പാലാ - തൊടുപുഴ വഴി.... യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യത്തിന് പരിഹാരം

 

ചങ്ങനാശ്ശേരിയില്‍ നിന്നും വേളാങ്കണ്ണിക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് ഇനി മുതല്‍ പാലാ, തൊടുപുഴ വഴി സര്‍വീസ് നടത്തും. നേരത്തെ ഏറ്റുമാനൂര്‍, കൂത്താട്ടുകുളം, മൂവാറ്റുപുഴ വഴിയായിരുന്നു ഈ ബസ് പോയിരുന്നത്. റൂട്ട് മാറ്റം നിലവില്‍ വന്നതോടെ പാലാ, തൊടുപുഴ മേഖലയിലുള്ള യാത്രക്കാര്‍ക്ക് വേളാങ്കണ്ണി യാത്ര കൂടുതല്‍ സുഗമമാകും.


 യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി പോള്‍സണ്‍ മാത്യു ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഉച്ചയ്ക്ക് 2:00 മണിക്ക് ചങ്ങനാശ്ശേരിയില്‍ നിന്ന് പുറപ്പെടും. 


വൈകുന്നേരം 3:50-ന് ബസ് തൊടുപുഴ സ്റ്റാന്‍ഡിലെത്തും. ചങ്ങനാശ്ശേരി -ഏറ്റുമാനൂര്‍-പാലാ-തൊടുപുഴ -മൂവാറ്റുപുഴ വഴി വേളാങ്കണ്ണി. തൊടുപുഴയില്‍ നിന്നും വേളാങ്കണ്ണിക്ക് 800 രൂപയാണ് ചാര്‍ജ്. തൊടുപുഴ, പാലാ മേഖലകളില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് പോകുന്ന നിരവധി തീര്‍ത്ഥാടകര്‍ക്കും യാത്രക്കാര്‍ക്കും ഈ പുതിയ റൂട്ട് വലിയ പ്രയോജനം ചെയ്യുമെന്ന് പോള്‍സണ്‍ മാത്യു അറിയിച്ചു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments