സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം .... 3 പേർക്കെതിരെ കേസ്


 കോഴിക്കോട്  നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം. 

 നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ പേരോട് ടൗണിലാണ് പടക്കങ്ങൾ റോഡിലിട്ട് തീ കൊളുത്തിയത്. കോറോത്ത് മൊയ്തു എന്നയാളുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംഘമാണ് അപകടകരമായ രീതിയിൽ ആഘോഷം നടത്തിയതെന്നാണ് പോലീസ് വിശദീകരണം.  

 സംഭവത്തിൽ കണ്ടാലറിയാവുന്ന 3 പേർക്കെതിരെ നാദാപുരം പോലീസ് കേസ് എടുത്തു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments