കോട്ടയം നഗരത്തിൽ ഇന്ന് (16/2/26) ഉച്ചകഴിഞ്ഞ് ട്രാഫിക് നിയന്ത്രണം




  കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (KSTA) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് (16/2/26)  ഉച്ചകഴിഞ്ഞ് 02.00 മണിക്ക് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും തിരുനക്ക മൈതാനത്തേക്ക് നടത്തുന്ന അധ്യാപക റാലിയുമായി ബന്ധപ്പെട്ട്  ഉച്ചകഴിഞ്ഞ് 02.00 മണി മുതല്‍ കോട്ടയം നഗരത്തില്‍  ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. 

 1. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട ഭാരവാഹനങ്ങള്‍ ളായിക്കാട് ജംക്ഷനില്‍ നിന്നും തിരിഞ്ഞ് റെയില്‍വേ ബൈപ്പാസ്, കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപ്പാസ് വഴി പോകേണ്ടതാണ്.

 

 2. മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളില്‍നിന്നും വരുന്ന ചങ്ങനാശ്ശേരി  ഭാഗത്തേക്ക് പോകേണ്ട ഭാരവാഹനങ്ങള്‍ പട്ടിത്താനം ജംക്ഷനില്‍ നിന്നും തിരിഞ്ഞ് ഏറ്റുമാനൂര്‍-മണര്‍കാട് ബൈപ്പാസ്, പുതുപ്പള്ളി, ഞാലിയാകുഴി വഴി പോകേണ്ടതാണ്. 

 3. ചിങ്ങവനം ഭാഗത്തുനിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്റ്  ജംക്ഷനില്‍ നിന്നും തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, അറത്തുട്ടി ജംഗ്ഷന്‍ വഴി ചാലുകുന്നിലെത്തി തിരിഞ്ഞ് പോകേണ്ടതും, കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്‍നിന്നും തിരിഞ്ഞ് ഇല്ലിക്കല്‍ വഴി പോകേണ്ടതുമാണ്. 


 4. ഏറ്റുമാനൂര്‍ ടൗണില്‍നിന്നും, കിടങ്ങൂര്‍ ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങള്‍ പാറകണ്ടം ജംഗ്ഷനിലെത്തി ഏറ്റുമാനൂര്‍-മണര്‍കാട് ബൈപ്പാസ് വഴി പോകേണ്ടതാണ്. 

 5. മുളങ്കുഴ ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ ദിവാന്‍ കവല, കടുവാക്കുളം, കഞ്ഞിക്കുഴി വഴി പോകേണ്ടതാണ്. 


 6. ഗാന്ധിനഗര്‍ ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ വട്ടമൂട് ജംക്ഷനില്‍നിന്നും തിരിഞ്ഞ് കഞ്ഞിക്കുഴി വഴി പോകേണ്ടതാണ്.  

 7. നാഗമ്പടം ഭാഗത്തുനിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നാഗമ്പടം സ്റ്റേഡിയം ഭാഗത്തുനിന്നും തിരിഞ്ഞ് കുര്യന്‍ ഉതുപ്പ് റോഡ്‌, ശാസ്ത്രി റോഡ്‌, ഗുഡ് ഷെപ്പേര്‍ഡ് റോഡ്‌ വഴി മനോരമ ജംക്ഷനിലെത്തി ഈരേക്കടവ് ബൈപ്പാസ് വഴി പോകേണ്ടതാണ്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments