എ ഐ വൈ എഫ് പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യുവജന വിരുദ്ധവും, കേരള വിരുദ്ധവുമായ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ചു കേന്ദ്ര ബജറ്റ് കത്തിച്ചു.
പാലാ തെക്കേക്കരയിൽ നടന്ന പ്രതിഷേധ യോഗത്തിൽ സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി ബജറ്റിന്റെ കോപ്പി കത്തിച്ചു ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ കോടിക്കണക്കിനു യുവാക്കളെ തൊഴിലില്ലായ്മയിൽ നിന്നും രക്ഷിക്കാനും അവർക്ക് പ്രതീക്ഷ നൽകുന്ന ഒന്നും ബജിറ്റിൽ ഉൾപ്പെടുത്തതെ യുവ ജനങ്ങളെ ആകെ വഞ്ചിക്കുന്ന ബജറ്റ് ആണ് ഇതെന്ന് തോമസ് വി റ്റി പറഞ്ഞു.
ഇതുപോലെ കേരളത്തെ പാടെ ഒഴിവാക്കിയ ബജറ്റ് നമ്മൾക്ക് അംഗീകരിക്കാൻ ആവില്ലന്നും അദ്ദേഹം പറഞ്ഞു. എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് അഡ്വ അഞ്ജു പി എം അധ്യക്ഷത വഹിച്ചു. സിപിഐ ജില്ല ട്രെഷറർ ബാബു കെ ജോർജ്, സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ. എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ഡോ അനീഷ് തോമസ്, ഷജിത് ലാൽ പി എ, അഞ്ജു സെബാസ്റ്റ്യൻ, ഷാൻ ബിജു, രാഹുൽ എന്നിവർ പ്രസംഗിച്ചു.
പടം. എ ഐ വൈ എഫ് ന്റെ നേതൃത്വത്തിൽ പാലായിൽ യുവജന വിരുദ്ധവും കേരള വിരുദ്ധവുമായ ബജറ്റിൽ പ്രതിഷേധിച്ചു നടന്ന യോഗത്തിൽ സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി ബജറ്റ് കത്തിച്ചു ഉദ്ഘാടനം ചെയ്യുന്നു.




0 Comments