സംസ്ഥാന കിഡ്സ്‌ അതിലേറ്റിക് ചാമ്പ്യൻഷിപ് പാലായിൽ


സംസ്ഥാന കിഡ്സ്‌ അതിലേറ്റിക് ചാമ്പ്യൻഷിപ് പാലായിൽ 

ഒന്നാമത് സംസ്ഥാന സോണൽ കിഡ്സ്‌ അതിലേറ്റിക് ചാമ്പ്യൻഷിപ്പ്‌ ഫെബ്രുവരി 4 ബുധനാഴ്ച പാലാ അൽഫോൻസാ കോളേജിൽ നടക്കും.  ഏഴ് ജില്ലകളിൽ നിന്നായി 700 ഓളം കായിക താരങ്ങൾ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കും. 
കേരള അതിലേറ്റിക് അസോസിയേഷടെയും കോട്ടയം ജില്ലാ അതിലേറ്റിക് അസോസിയേഷന്റെയും ആഭിമുഖ്യ ത്തിൽ ആണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 
ആറ് വയസുമുതൽ പത്രണ്ട്‌ വയസുവരെ പ്രായമുള്ള ഏഴുനൂറോളം ആൺകുട്ടികളും പെൺകുട്ടികളും ലെവൽ വൺ ലെവൽ ടു ലെവൽ ത്രീ എന്നി ഗ്രൂപ്പുകളായി മത്സരിക്കും. 


ഓരോ വിഭാഗത്തിലും 8 പേർ അടങ്ങുന്നതാണ് ഓരോ ടീമും. ചെറുപ്പത്തിൽ തന്നെ കായിക അഭിരുചി വളർത്തുവാനും കുട്ടികൾക്ക് ആവശ്യമായ കായികക്ഷമതയും ബുദ്ധിവികാസവും രൂപപ്പെടുത്തുന്നതിന് ഉതകുന്ന രീതിയിലാണ് കിഡ്സ് മത്സരങ്ങൾ സങ്കടിപ്പിക്കുന്നത് .ഇതിൽനിന്ന് കായിക അഭിരുചിയുള്ള കുട്ടികളെ കണ്ടത്തി മികച്ച താരങ്ങളായി വളർത്തുക എന്നതാണ് ഈ പ്രോഗ്രാംമിന്റെ ലക്ഷ്യം. 

  സമ്മേളനത്തിൽ കോട്ടയം ജില്ലാ അതിലേറ്റിക് അസോസിയേഷൻ പ്രസിഡന്റ്‌ റെവ്.ഫാ മാത്യു കരീത്തറ അധ്യ ഷ ത  വഹിക്കുന്നതായിരിക്കും. പാലാ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ മായ രാഹുൽ ഉത്ഘാടനം നിർവഹിക്കും. 


സംസ്ഥാന അതിലേറ്റിക് അസോസിയേഷൻ സെക്രട്ടറി ചന്ദ്രശേഖരൻ പിള്ളൈ,  മുനിസിപ്പൽ കൗൺസിലർ അഡ്വക്കേറ്റ് ബിനു പുളിക്കകണ്ടം, 
കോളേജ് പ്രിൻസിപ്പൽ റെവ്. സി. പ്രഫ ഡോ മിനിമോൾ മാത്യു  ,അൽഫോൻസാ കോളേജ് ബർസർ ഫാ കുരിയാക്കോസ് വെള്ളച്ചാലില് , കിഡ്സ്‌ അതിലേറ്റിക്സ് സംസ്ഥാന ചെർമാൻ ശ്രീ രവീന്ദ്രൻ കെ കെ, കിഡ്സ്‌ അതിലേറ്റിക്സ് സംസ്ഥാന കൺവീനർ ശ്രീ ഷിനിൽ കുര്യക്കോസ് എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും . 



വൈകുന്നേരം നടക്കുന്ന സമ്മാനദാന ചടങ്ങിൽ കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ  ബൈജു വര്ഗീസ് ഗുരുക്കൾ, പാലാ മുനിസിപ്പൽ കൗൺസിലർ പ്രിൻസി സണ്ണി, 
എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും . 

 ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കോട്ടയം ജില്ലാ അതിലേറ്റിക് അസോസിയേഷൻ പ്രസിഡന്റ്‌ റെവ്.ഫാ മാത്യു കരീത്തറ, കോട്ടയം ജില്ലാ അതിലേറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോ.തങ്കച്ചൻ മാത്യു എന്നിവർ  അറിയിച്ചു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments