എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് രാവിലെ പത്തിന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.
സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ് അധ്യക്ഷത വഹിക്കും.
സി കെ ശശിധരൻ,തോമസ് ചാഴികാടൻ,ബാബു കെ ജോർജ്,പ്രൊഫ ലോപ്പസ് മാത്യു,എം ടി ജോസഫ്,ഔസേപ്പച്ചൻ തകിടിയേൽ,ബെന്നി മൈലാടൂർ,സജേഷ് ശശി,ഷാജി കടമല,ടോബിൻ കെ അലക്സ്,പ്രശാന്ത് നന്ദകുമാർ എന്നിവർ പ്രസംഗിക്കും.
കൺവെൻഷനു ശേഷം എൽ ഡി എഫ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പാലാ കുരിശുപള്ളി കവലയിൽ പ്രവർത്തനം ആരംഭിക്കും.




0 Comments