12കാരിയെ പീഡിപ്പിച്ച കേസില്‍ 61കാരന്‍ അറസ്റ്റില്‍.
എഴുമുട്ടം ചാലാശ്ശേരി താന്നിക്കല്‍ വീട്ടില്‍ ജോര്‍ജ് വര്‍ഗീസിനെയാണ് കരിമണ്ണൂര്‍ പൊലീസ് പോക്സോ നിയമപ്രകാരം ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്.
ഓട്ടോഡ്രൈവറായ പ്രതിയാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പെണ്‍കുട്ടിയെ സ്‌കൂളില്‍ എത്തിച്ചിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജോര്‍ജ് പല തവണ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



0 Comments