2021 ൽ പ്രകൃതിക്ഷോഭത്തിൽ തകർന്ന കടവുപുഴ പാലത്തിന് കോടതിയലക്ഷ്യം ഭയന്ന് പണം അനുവദിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ജോസ് കെ മാണി എം.പി നടത്തുന്ന ശ്രമം ബാലിശവും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പുമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ.പാലായിൽ പത്ര സമ്മേളനത്തിൽ കുറ്റപ്പെടുത്തി.... വീഡിയോ ഈ വാർത്തയോടൊപ്പം'





2021 ൽ പ്രകൃതിക്ഷോഭത്തിൽ തകർന്ന കടവുപുഴ പാലത്തിന് കോടതിയലക്ഷ്യം ഭയന്ന് പണം അനുവദിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ജോസ് കെ മാണി എം.പി നടത്തുന്ന ശ്രമം ബാലിശവും  തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പുമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ.പാലായിൽ പത്ര സമ്മേളനത്തിൽ കുറ്റപ്പെടുത്തി.... വീഡിയോ ഈ വാർത്തയോടൊപ്പം'

പാലം തകർന്നതുമുതൽ മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും പുനർ നിർമ്മാണത്തിനുള്ള ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് 20 ലധികം നേരിട്ടുള്ള അഭ്യർത്ഥനകളും കത്തിടപാടുകളും നടത്തിയിട്ടും ഫലം കാണാത്തതിനാൽ ഒരു വർഷത്തെ എം.എൽ.എ ഫണ്ട് മുഴുവൻ ഈ കാര്യത്തിനായി നീക്കി വെച്ചെങ്കിലും സാങ്കേതിക തടസവാദങ്ങൾ ഉയർത്തി നടപടി വൈകിച്ചു. മുന്നിലവ് പഞ്ചായത്തിലെ ചില്ലച്ചി പാലത്തിന് സമീപന പാത ലഭിക്കില്ല എന്നുറപ്പായപ്പോൾ അതിനായി നീക്കിവെച്ചിരുന്ന പണം കടവുപുഴ പാല നിർമ്മാണത്തിന് നൽകണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും അനുമതി നിഷേധിച്ചു. ഈ സാഹചര്യത്തിൽ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് നിയമ പോരാട്ടം നടത്തി. 


ബഹുമാനപ്പെട്ട ഹൈക്കോടതി വിശദമായ വാദം കേട്ട ശേഷം 1.4.2025 ൽ രണ്ട് മാസത്തിനകം പാലം നിർമ്മാണത്തിന് അഡ്മിനിസ്ട്രറ്റീവ് സാങ്ങ്ഷൻ നൽകണമെന്ന് സർക്കാരിന് നിർദ്ദേശം നൽകി ഇടക്കാല ഉത്തരവിട്ടു.എന്നിട്ടും ഫലമുണ്ടാകാത്തതിനാൽ  കോടതിയലക്ഷ്യ നടപടികൾക്കായി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും 18.2.2026നകം ഭരണാനുമതി നൽകിയില്ലെങ്കിൽ സർക്കാരിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ് 3-2-2026 ൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഈ കേസ് തുടർവാദം കേൾക്കാനായി 2026 മാർച്ച് പതി നേഴാം തീയതിയിലേക്ക് പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. വസ്തുത ഇതായിരിക്കെ 2026 ജനുവരിയിൽ ജോസ് കെ.മാണി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിക്കുന്നതെന്ന ഉത്തരവ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള താണെന്നും നാളിതുവരെ പാലം പണി വൈകിച്ചതിന് ജനങ്ങളോട് മാപ്പുപറയണമെന്നും പത്രസമ്മേളനത്തിൽ മാണി സി. കാപ്പൻ ആവശ്യപ്പെട്ടു.

വീഡിയോ ഇവിടെ കാണാം 👇👇👇


ജനറൽ ആശുപതിയിൽ പാർക്കിങ്ങിനായി നീക്കിവെച്ചിരിക്കുന്ന സ്ഥലത്ത് ഓങ്കോളജി ബ്ലോക്ക് പണിയുമ്പോൾ വേണ്ടത്ര സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന തന്റെ നിർദേശത്തെ വളച്ചൊടിച്ച് താൻ ക്യാൻസർ പടരുമെന്ന് പറഞ്ഞതായി പ്രചരിപ്പിച്ച് തന്നെ മോശക്കാരനാക്കുകയാണ്.




 കാൻസർ പടരുന്ന രോഗമല്ലെന്നും വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ റേഡിയേഷൻ പലവിധ രോഗങ്ങൾക്ക് കാരണമാകുമെന്നാണ് താൻ പറഞ്ഞത്. ശരിയായ പഠനമില്ലാതെ കാര്യങ്ങൾ നടത്തിയാൽ ലണ്ടൻ ബ്രിഡ്ജിന്റെ അവസ്ഥ ക്യാൻസർ ബ്ലോക്കിനും ഉണ്ടാകാമെന്നാണ് താൻ ഉദേശിച്ചതെന്നും വികസനത്തിന്  എല്ലാ പിന്തുണയും നൽകുന്നതാണ് തന്റെ എക്കാലത്തെയും നിലപാടെന്നും മാണി സി കാപ്പൻ പറഞ്ഞു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments