കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവം മാർച്ച് 21 മുതൽ ..... ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു .....
കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവം മാർച്ച് 21ന് കൊടിയേറി 28ന് ആറാട്ടോടെ സമാപിക്കും. പ്രൗഢമായ എഴുന്നള്ളത്തുകൾ, പ്രശസ്‌ത കലാകാരന്മാർ പങ്കെടുക്കുന്ന കലാപരിപാടികൾ എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും. പള്ളിവേട്ട ദിവസം രാവിലെ ശ്രീബലിക്കും വൈകിട്ട് കാഴ്ച ശ്രീബലിക്കും ആറാട്ടുദിവസവും നടക്കുന്ന മേളങ്ങൾ ഈ വർഷത്തെ ഉത്സവത്തിൻ്റെ പ്രത്യേകതയാണെന്ന്
ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് 21ന് രാവിലെ 7.30ന് ഭജൻസ്, 10ന് ഭഗവത് ഗീതാപാരായണം, വൈകിട്ട് 5.30നും 6നും മദ്ധ്യേ തന്ത്രി തിരുവല്ല പറമ്പൂരില്ലം നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് ചടങ്ങുകൾ നടക്കും.മേൽശാന്തി
പ്രേംകുമാർ പോറ്റി സഹകാർമ്മികനാകും.
വൈകിട്ട് 7.30ന് ത്രയംബകം ഭജൻസിൻ്റെ രാഗധാര.
രണ്ടുമതുൽ ആറുവരെ ഉത്സവദിവസങ്ങളിൽ രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പ്, 22,23, 25,26 തിയതികളിൽ രാവിലെ 9.30 മുതൽ ഉത്സവബലി, 12.30ന് ഉത്സവബലി ദർശനം.ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട്, വൈകിട്ട് 5ന് കാഴ്‌ചശ്രീബലി, രാത്രി 9ന് വിളക്കിനെഴുന്നള്ളിപ്പ്.
വീഡിയോ 👇👇👇👇
മാർച്ച് 22ന് രാവിലെ 10ന് സോപാനസംഗീതസമന്വയം, 11.30ന് തിരുവാതിരകളി, വൈകിട്ട് 7ന് വീരനാട്യം, 8ന് തിരുവാതിരകളി, 9.15ന് ഭക്തിഗാനമേള.
മാർച്ച് 23ന് രാവിലെ 10.15ന് തിരുവാതിരകളി, 11ന് ഓട്ടൻതുള്ളൽ, 12.30ന് കൈകൊട്ടിക്കളി, വൈകിട്ട് 5.15ന് കാഴ്ചശ്രീബലി,7മുതൽ തിരുവാതിരകളി, 8മുതൽ ക്ലാസിക്കൽ ഡാൻസ്.
മാർച്ച് 24ന് രാവിലെ 10ന് നാരായണീയപാരായണം, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി,7ന് തിരുവാതിരകളി രാത്രി 8ന് ഭജൻസ്, 9.30ന് തിരുവാതിരകളി.
മാർച്ച് 25ന് രാവിലെ 10 മുതൽ തിരുവാതിരകളി, 11ന് വഞ്ചിപ്പാട്ട്, 12ന് തിരുവാതിരകളി,വൈകിട്ട്
6.30ന് ദേശവിളക്ക് എഴുന്നള്ളത്ത്, 6.45ന് തിരുവാതിരകളി, 7.15ന് മോഹിനിയാട്ടം,, 8.15ന് സംഗീതാർച്ചന.
മാർച്ച് 26ന് രാവിലെ 10 മുതൽ തിരുവാതിരകളി, 11മുതൽ ഭജൻസ്, വൈകിട്ട് 5.30 മുതൽ കാഴ്‌ചശ്രീബലി, വേല-സേവ, സ്പെഷ്യൽ നാദസ്വരം, ചെണ്ടമേളം, പഞ്ചവാദ്യം,
7ന് ഫ്യൂഷൻ ഡാൻസ്, 8ന് പഞ്ചാരിമേളം, 9.30ന് വലിയവിളക്ക്
മാർച്ച് 27ന് പള്ളിവേട്ട-രാവിലെ 8ന് ശ്രീബലി എഴുന്നള്ളിപ്പിനും വൈകിട്ട് 5ന് കാഴ്‌ചശ്രീബലി എഴുന്നള്ളത്തിനും ഏറ്റുമാനൂർ ശ്രീകാന്തിൻ്റെ നാദസ്വരകച്ചേരി, മുത്തോലപുരം രജീഷ്‌മാരാരുടെ പ്രമാണത്തിൽ 31ൽപരം കലാകാരൻമാർ പങ്കെടുക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം, വൈകിട്ട് 7-ന് ചാക്യാർകുത്ത്- ഇളവൂർ അനിൽ, 9.30ന് പള്ളിവേട്ട, പാഴൂർ ജിതിൻമാരാരുടെ പ്രമാണത്തിൽ 31ൽപരം കലാകാരൻമാർ പങ്കെടുക്കുന്ന സ്പെഷ്യൽ പാണ്ടിമേളം.
മാർച്ച് 7ന് ആറാട്ട്-
രാവിലെ 7.30ന് ഭക്തിഗാനമഞ്ജരി, 9ന് ഓട്ടൻതുള്ളൽ, 10.30ന് ആറാട്ടുകച്ചേരി - ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം, 12.30ന് ആറാട്ടുസദ്യ, 1.30ന് പുല്ലാങ്കുഴൽ കച്ചേരി- ജി.ബാലശങ്കർ,
3.45ന് തിരുവാതിരകളി, വൈകിട്ട് 6 മുതൽ ആറാട്ടുബലി, കൊടിയിറക്ക്, ആറാട്ട് എഴുന്നള്ളത്ത്, 6.30ന് തിരുവാതിരകളി, 7.45ന് കിഴക്കേനടയിൽ ആറാട്ട് എതിരേൽപ്പ്,
സ്പെഷ്യൽ നാദസ്വരം, കൊടുങ്ങുർ രാഗേഷ്‌മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, തിരുമറയൂർ രാജേഷിന്റെ പ്രമാണത്തിൽ 31ൽപരം കലാകാരൻമാർ അണിനിരക്കുന്ന സ്പെഷ്യൽ പാണ്ടിമേളം തുടർന്ന് ചങ്ങനാശ്ശേരി ജയകേരളയുടെ നൃത്തനാടകം.
പത്രസമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ
മനോജ് ബി.നായർ,
എൻ.ഗോപകുമാർ,
കെ.ആർ.ബാബു കണ്ടത്തിൽ, കെ.ആർ.രവി കരുവാകുളത്തിൽ, കെ.കെ. മധുസൂദനൻ കോട്ടൂർ എന്നിവർ പങ്കെടുത്തു.



0 Comments