ആണ്ടൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് 21-ന് കൊടിയേറുമെന്ന് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു....
മരങ്ങാട്ടുപിള്ളി ആണ്ടൂർ മഹാദേവക്ഷേത്രത്തിൽ ഉവുത്സവം മാർച്ച് 21ന് കൊടിയേറി 26ന് ആറാട്ടോടെ സമാപിക്കും.2025ൽ ധ്വജപ്രതിഷ്ഠ നടന്ന ക്ഷേത്രമാണിത്. ക്ഷേത്രാചാരങ്ങൾക്കും കലകൾക്കും പ്രാധാന്യം നൽകുന്ന പരിപാടികളാണ്
ഉത്സവത്തോടനുബന്ധിച്ച് നടത്തുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ശനിയാഴ്‌ച രാത്രി 7.30ന് തന്ത്രി മനയത്താറ്റ് ഇല്ലം അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് മഹാതിരുവാതിര, 'രുദ്രമുദ്ര' പുരസ്‌കാര സമർപ്പണം 8.30ന് രുദ്രനാദം ഭജൻസ്.
22ന് രാവിലെ ക്ഷേത്രത്തിലെ പതിവ് ചടങ്ങുകൾ, ഉച്ചക്ക് 12ന് ഉത്സവബലി ദർശനം, തിരുവാതിരകളി, പ്രസാദമൂട്ട്. വൈകിട്ട് ഏഴിന് നൃത്തസന്ധ്യ- ശ്രീദുർഗ നൃത്തകലാലയം, രാത്രി 8.30ന് റിഥം ഓഫ് ആണ്ടൂർ.
23ന് ഉച്ചക്ക് 12ന് ഉത്സവബലി ദർശനം, വൈകിട്ട് ഏഴിന് ഗാനമേള-നാഗർകോവിൽ നൈറ്റ് ബേർഡ്‌സ് ഓർക്കസ്ട്ര.
24ന് വൈകിട്ട് ഏഴിന് തിരുവരങ്ങിൽ
പ്രാചീന കലാരൂപമായ തോൽപ്പാവക്കൂത്ത് -പദ്‌മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്വത്തിൽ ഷൊർണൂർ തോൽപ്പാവക്കൂത്ത് കലാകേന്ദ്രം,രാത്രി 8.30ന് രാഗലയം- മീര റാംമോഹൻ,രാത്രി 10.30ന് ഋഷഭവാഹന എഴുന്നള്ളിപ്പ്.
വീഡിയോ ഇവിടെ കാണാം 👇👇👇👇
25ന് പള്ളിവേട്ട- രാവിലെ 8.30ന് കാഴ്‌ച ശ്രീബലി, നാദസ്വരം തെന്നത്തൂർ മനോജ്, മായാ മനോജ്,ചെണ്ടമേളം ആനിക്കാട് കലാസമിതി,വൈകിട്ട്
നാലിന് പറയ്ക്കെഴുന്നള്ളിപ്പ്, 5ന് മരങ്ങാട്ടുപിള്ളി പാറപ്പനാൽ കൊട്ടാരത്തിൽ നിന്ന് എഴുന്നള്ളത്ത്, 6ന് ആണ്ടൂർ എൻഎസ്എസ് കരയോഗത്തിൽ സമൂഹപ്പറ, എസ്എൻഡിപി ഗുരുമന്ദിരത്തിൽനിന്ന് ദേശതാലപ്പൊലി ഘോഷയാത്ര, രാത്രി 9ന് വീരനാട്യം- ശിവം വീരനാട്യ സംഘം, 9.30ന് കഥാപ്രസംഗം-മീനടം ബാബു,
രാത്രി 12ന് പള്ളിവേട്ട.
മാർച്ച് 26ന് ആറാട്ട്- രാവിലെ പതിവുപൂജകൾ,8.30ന് കാഴ്‌ച ശ്രീബലി-പഞ്ചാവാദ്യം, ചെണ്ടമേളം ആനിക്കാട് കലാസമിതി, വൈകിട്ട് 6.30 മുതൽ ആറാട്ട് ബലി, കൊടിയിറക്ക്,7.35ന് ആറാട്ട് എതിരേൽപ്പ്-ആൽത്തറമേളം
പരിയാനംപറ്റ പൂരത്തിൻ്റെ അമരക്കാരൻ
കല്ലൂർ ഉണ്ണികൃഷ്‌ണൻ്റെ പ്രമാണത്തിൽ ഇരുകോൽ പഞ്ചാരി, രാത്രി 10ന് ട്രാക്ക് ഗാനമേള, വലിയ കാണിക്ക, ഇറക്കിയെഴുന്നള്ളിക്കൽ,
കലശാഭിഷേകം.
വിവിധ സർക്കാർ വകുപ്പുകളുടെ
ഉന്നതതല യോഗം ചേർന്ന് ഉത്സവത്തിൻ്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി.
പത്രസമ്മേളനത്തിൽ ഉത്സവ കമ്മിറ്റി ഭാരവാഹികളായ വി.സി. ജയപ്രകാശ് പൂവൻകുടിയേൽ, സനൽകുമാർ ടി.എൻ, നിധീഷ് കുമാർ ടി, വി.എൻ.ദിവാകരൻ,ലാൽ കെ. തോട്ടത്തിൽ ഇല്ലം, സെക്രട്ടറി വാസുദേവശർമ്മ,ദയാമോൾ പി.കെ. എന്നിവർ പങ്കെടുത്തു.



0 Comments