താമരമുക്ക് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹോത്സവം 30 ന്
ഏഴാച്ചേരി താമരമുക്ക് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷിക മഹോത്സവം 30 ന് ആഘോഷിക്കും.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വൈക്കം വിനീഷ് തന്ത്രി, മേൽശാന്തി കുട്ടപ്പൻശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
പുലർച്ചെ 5.30 ന് നട തുറപ്പ്, അഭിഷേകം, മലർ നിവേദ്യം. 7.30 ന് പന്തീരടിപൂജ, 10 ന് പഞ്ച വിംശതി കലശപൂജ തുടർന്ന് പൊങ്കാല സമർപ്പണം. 11.30 ന് കലാഭിഷേകം.ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, അത്താഴപൂജ. 8 ന് നടയടപ്പ്.



0 Comments