എലവനാൽ ഹെൽത്ത് സെന്റർ പാലയുടെയും റോട്ടറി ക്ലബ്ബ്‌ പാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആസ്ത്മ രോഗ നിർണ്ണയ ക്യാമ്പ് പാലാ മുൻസിപ്പൽ ചെയർമാൻ കുമാരി ദിയ ബിനു പുളിക്കകണ്ടം ഉൽഘാടനം ചെയ്തു



എലവനാൽ  ഹെൽത്ത് സെന്റർ പാലയുടെയും റോട്ടറി ക്ലബ്ബ്‌ പാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ  സൗജന്യ ആസ്ത്മ രോഗ നിർണ്ണയ  ക്യാമ്പും  ബോധവത്കരണ സെമിനാറും പ്രത്യേക  പരിശോധനകളായ  ചര്മരോഗ ,മൂക്ക് ചെവി തൊണ്ട പരിശോധന ക്യാമ്പ് ,ഫൈബ്രോസ്‌കാൻ ,Hb % പരിശോധന  മാർച്ച് 22 ഞാറാഴ്ച്ച  എലവനാൽ മെഡിക്കൽ  സെന്ററിൽ രാവിലെ 9 മണി  മുതൽ നടത്തി  .
ഈ  ക്യാമ്പിന്റെ  ഉൽഘാടനം പാലാ  മുൻസിപ്പൽ ചെയർമാൻ കുമാരി ദിയ ബിനു പുളിക്കകണ്ടം ഉൽഘാടന കർമ്മം നിർവഹിച്ചു .പാലാ റോട്ടറി പ്രസിഡന്റ് ജൊഷി വെട്ടുകാട്ടിൽ അധ്യക്ഷത വഹിച്ചു ,റോട്ടറി അസിസ്റ്റന്റ് ഗവർണർ ആന്റണി വൈപ്പനയും പാലാ മുൻസിപ്പൽ കൗൺസിലർ ബിജി ജോജോ ഡോക്ടർ ജി ഹരീഷ് കുമാർ എന്നിവർ ആശംസകൽ അർപ്പിച്ചു .
റോട്ടറി പാലാ സെക്രട്ടറി അമൽ വർഗീസ് ഏല്ലാവർക്കും നന്ദി അർപ്പിച്ചു. 


ഇതിനെ തുടർന്ന് ഡോക്ടർ ജി ഹരീഷ് കുമാർ  സീനിയർ ഫ്യസിഷ്യൻ എലവനാൽ മെഡിക്കൽ സെന്റർ  ആസ്ത്മ  രോഗത്തെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി 
ക്യാമ്പിൽ  ആസ്ത്മ രോഗ  നിർണയം -PFT പരിശോധനയും  കരളിന്റെ കൊഴുപ്പിന്റെ സ്കാനിംഗ് പരിശോധന 
ഫൈബ്രോസ്‌കാൻ ഡോക്ടർ ജി ഹരീഷ് കുമാറിന്റെ നേതൃത്ത്വത്തിൽ നടത്തി .സീനിയർ തൊക്കു രോഗ വിദഗ്ദ്ധൻ ഡോക്ടർ ജെയിംസ് ജോസഫ്  കാരപള്ളി യുടെ നേതൃത്യത്തിൽ  ചർമ്മ രോഗ പരിശോധനയും ഡോ ദീപക് മോഹന്റെ നേതൃത്ത്വത്തിൽ  ചെവി മൂക്ക് തൊണ്ട  പരിശോധനയും നടത്തി 
ഈ ക്യാമ്പിൽ  പങ്കെടുത്ത രോഗികളിൽ ആവശ്യമുള്ളവർക്കു  ഗുളികകളും ,ചുമയുടെ സിറപ്പും ,തുമ്മൽ ,ജലദോഷം  ,ചർമ്മ രോഗത്തിനുള്ള ഓയിന്റ്മെന്റുകളും ,അസ്തമക്കുള്ള  ഇൻഹേലർ  ടാബ്ലെറ്സ് തീർത്തും സൗജന്യമായി  നൽകി .
ഏകദേശം 200  എൽ കൂടുതൽ രോഗികൾക്ക് ഈ ക്യമ്പുകൊണ്ടു  പ്രയോജനം  ചെയ്തു







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments