35 അടി താഴ്ചയുള്ള കിണറ്റില്‍ വീണ ആടിന് രക്ഷകനായി യുവാവ്



 വണ്ണപ്പുറം  മുള്ളരിങ്ങാട് 35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ ആടിനെ സാഹസികമായി രക്ഷപെടുത്തി യുവാവ്. അയല്‍വാസിയായ വിളക്ക്പാടത്ത് സതീഷാണ് ആടിന്റെ ജീവന്‍ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയത്. തിങ്കളാഴ്ച 
വൈകിട്ട് 3ഓടെ കോട്ടക്കുടിയില്‍ അരവിന്ദിന്റെ വീട്ടിലായിരുന്നു സംഭവം. വീട്ടില്‍ വളര്‍ത്തിയിരുന്ന ഒന്നര വയസ്സുള്ള ആട് അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. വിവരമറിഞ്ഞ് ഉടന്‍തന്നെ സതീഷ് കിണറ്റിലിറങ്ങി. 


വെള്ളത്തില്‍ മുങ്ങിപ്പോയ ആടിനെ ഇരുകാലുകളിലും പിടിച്ച് ഏറെ നേരം വെള്ളത്തിന് മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചു നിന്നു. ഇതിനിടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് സംഘം നെറ്റ് ഉപയോഗിച്ച് ആടിനെ സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. തുടര്‍ന്ന് കിണറ്റിലുണ്ടായിരുന്ന സതീഷിനെയും ഉദ്യോഗസ്ഥര്‍ പുറത്തെത്തിച്ചു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments