വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്കേറ്റു.



 വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4  പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കോട്ടമുറി ഭാ​ഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കോട്ടമുറി സ്വദേശി എം.ദേവസ്യയ്ക്ക് ( 82) പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. കട്ടപ്പനയിൽ വച്ച് ഓട്ടോറിക്ഷയും പിക്കപ്പും കൂട്ടിയിടിച്ച് പുളിയന്മല സ്വദേശിന് 9 വയസ്സുകാരി വിനീഷയ്ക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെയായിരുന്നു അപകടം. ചേർപ്പുങ്കൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അരീപ്പറമ്പ് സ്വദേശി വിധുലാലിനു ( 46) പരുക്കേറ്റു. ഇന്നലെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാത്രിയിൽ തലയോലപ്പറമ്പ് ഭാ​ഗത്ത് വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശിനി അർഹ സീതുവിന് ( 7) പരുക്കേറ്റു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments