കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്; പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് ഗണേഷ് കുമാര്‍



കെഎസ്‌ആർടിസി ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. പ്രതിവർഷം 8,906 രൂപ പ്രീമിയം അടച്ചാല്‍ ജീവനക്കാരനും കുടുംബത്തിലെ നാല് അംഗങ്ങള്‍ക്കും 50 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്നതാണ് പദ്ധതി.

കൂടാതെ, അപകട മരണമുണ്ടായാല്‍ 1.15 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ജീവനക്കാർക്ക് ഉറപ്പാക്കും.



നിലവിലെ ഗ്യാരേജ് നില്‍ക്കുന്ന സ്ഥലത്ത് 15 കോടി രൂപ ചെലവില്‍ നാല് നിലകളുള്ള ആധുനിക ബസ് ടെർമിനല്‍ നിർമ്മിക്കും. രണ്ട് ഭൂഗർഭ നിലകള്‍ അടക്കമാണ് ഇതിന്റെ നിർമ്മാണം.

നിലവിലെ ബസ് സ്റ്റേഷൻ പരിസരം ഷോപ്പിംഗ് കോംപ്ലക്സിനും പഞ്ചനക്ഷത്ര ഹോട്ടലിനുമായി വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments